ജയപ്രകാശ് നാരായണന്റെ നിഴലായി ഒരാൾ
₹230.00 ₹195.00 15% off
In stock
ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്
ടി. ഏബ്രഹാമിനെപ്പറ്റിയാണ് പുസ്തകമെങ്കിലും ഏബ്രഹാമിലൂടെ ലോകനായക് ജയപ്രകാശ് നാരായണനിലേക്കും അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലേക്കും വ്യക്തിജീവിതത്തിലേക്കുമെല്ലാം കടന്നു ചെല്ലുന്നുണ്ട്. അധികാര രാഷ്ട്രീയത്തിനോട് എന്നും മുഖം തിരിഞ്ഞു നിന്ന ജെ.പിയുടെ പ്രൈവറ്റ് സെക്രട്ടറി ഏബ്രഹാമും സമാന മനഃസ്ഥിതി പുലർത്തിയ ആളായിരുന്നു.
ഇന്ത്യയിലെ എക്കാലത്തെയും വലിയ സോഷ്യലിസ്റ്റിന്റെ നിഴലായി ജീവിച്ചയാൾക്ക് സ്വന്തം ജീവിതത്തിലും സോഷ്യലിസ്റ്റ് കാഴ്ചപ്പാട് പുലർത്താതെ വയ്യല്ലോ. ജെ.പി. എന്ന വലിയ മനുഷ്യനെപ്പറ്റി മാത്രമല്ല ആദർശത്തിലും ലാളിത്യത്തിലും സത്യ ത്തിലും അടിയുറച്ച ഒരു രാഷ്ട്രീയസംസ്കാരത്തെക്കുറിച്ചുകൂടിയാണ് ഈ പുസ്തകം.
വരുംകാലത്തിന് സ്വാംശീകരിക്കാൻ ധാരാളം സന്ദേശങ്ങളും ഏബ്രഹാമിനെക്കുറിച്ചുള്ള ഈ പുസ്തകത്തിലുണ്ട്.
(അവതാരികയിൽനിന്നും)
എം.പി. വീരേന്ദ്രകുമാർ