Description
ജനപ്രിയനോവല്സാഹിത്യത്തെക്കുറിച്ച് ഗൗരവതരമായ ഒരു നോവല്‍ എഴുതുക എന്ന വെല്ലുവിളി അഷ്ടമൂര്ത്തിയെപ്പോലെ ഒരെഴുത്തുകാരന് ഏറ്റെടുക്കുമ്പോള്‍ മലയാളസാഹിത്യത്തില്‍ ‘ജമന്തിപ്പൂക്കള്‍’ വിരിയുന്നു. മലയാളിയുടെ വായനശീലത്തെ പോഷിപ്പിച്ച പൈങ്കിളിസാഹിത്യം എഴുതുന്നതും എഴുതിക്കിട്ടുന്നതും ഒരുപക്ഷേ ബൗദ്ധികസാഹിത്യത്തെക്കാളും ശ്രമകരമായിരുന്നു എന്ന അറിയപ്പെടാത്ത യാഥാര്‍ത്ഥ്യം ഈ നോവലിലൂടെ വെളിപ്പെടുന്നു. കലയൂര് കാര്ത്തികേയന്-തലിയാര്‍ഖാന്‍ എന്നീ എഴുത്തുകാര്‍, ശാരിക-മനോമയം എന്നീ പൈങ്കിളിവാരികകള്‍, കാര്‍ത്തികേയന്റെ നോവല്‍-തലിയാര്‍ഖാന്റെ നോവല്‍ എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളിലൂടെ ആകാംക്ഷയുണര്ത്തിക്കൊണ്ടുള്ള യാത്രയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഹൃദ്യമായ വായനാനുഭവം നല്കുന്നു.
– ചന്ദ്രമതി









