ജലതരംഗം
₹100.00 ₹90.00
10% off
In stock
എസ്.കെ. പൊറ്റെക്കാട്ട്
കഥയെഴുത്തിന്റെ രാജശില്പി എസ്.കെ. പൊറ്റെക്കാട്ടിന്റെ ഏഴു കഥകളുടെ സമാഹാരമാണ് ‘ജലതരംഗം’. ഭാവാത്മകതയുടെ മാരിവില്‍സൗന്ദര്യവും ഭാഷയുടെ ലാളിത്യവും കൊണ്ട് ശില്പഭംഗിയാര്‍ന്ന ഓരോ കഥയും വായനക്കാരില്‍ സുഖദമായ ഒരനുഭവമാക്കി മാറ്റുന്നുണ്ട്. മുക്കാല്‍നൂറ്റാണ്ട് മുമ്പ് എഴുതിയ കഥകളുടെ ആവിഷ്‌കാരസൗന്ദര്യം കാലത്തിനു മായ്ക്കാന്‍ കഴിയാത്ത ചുമര്‍ചിത്രങ്ങളാണ്. അളന്നുതിട്ടപ്പെടുത്താന്‍ കഴിയാത്ത മനുഷ്യരുടെ മനോവ്യാപാരത്തിന്റെ സൂക്ഷ്മാംശങ്ങളുടെ വിസ്മയിപ്പിക്കുന്ന രചനാശൈലിയിലാണ് ഇതിലെ ഓരോ കഥയുടെയും ആവിഷ്‌കാരരീതി.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.