ജൈവ ദർശനങ്ങൾ : സമൂഹം, ശാസ്‌ത്രം, പ്രതിരോധം
₹320.00 ₹256.00 20% off
In stock
എഡിറ്റർ: ഡോ. മോത്തി വർക്കി
ഡോ. മോത്തി വർക്കി എഡിറ്റ് ചെയ്തു ‘ജൈവദർശനങ്ങൾ’ നമ്മുടെ കാലത്തെ ഗുരുതരമായ ഒരു പ്രതിസന്ധിയെ ഗൗരവത്തോടെ സമീപിക്കുന്ന പുസ്തകമാണ്. വസ്തുക്കൾ പോലും നമ്മുടെ ഭൗതികാവസ്ഥയെയും മനോനിലകളെയും ബാധിക്കുന്ന, സൈബോർഗുകൾപോലും സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്ന, ഒരു വെറും വൈറസ് മനുഷ്യരാശിയുടെ മുഴുവൻ ജീവിതവും മാറ്റിനിർവചിക്കുന്ന ഈ കാലത്ത് മനുഷ്യന്റെ ചരിത്രത്തെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെ തുടർച്ചയും ഭാഗവുമായി കാണാൻ നാം തയ്യാറാകേണ്ടതുണ്ട്. ഇത്തരം ചിന്തകളിലേക്ക് നമ്മെ നയിക്കാൻ ഈ പുസ്തകത്തിനു കഴിയും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.
– സച്ചിദാനന്ദൻ
എം.പി. വീരേന്ദ്രകുമാർ, ജി. മധുസൂദനൻ, സി.ആർ. നീലകണ്ഠൻ, മുരളി തുമ്മാരുകുടി, കെ. സഹദേവൻ, എൻ.എ. നസീർ, മധു ഇറവങ്കര, ഡോ. മിനി പ്രസാദ്, ഡോ. പ്രസാദ് എം. അലക്സ്, ഡോ. മോത്തി വർക്കി, ഡോ. ജോസ് പാറക്കടവിൽ, ഡോ. ജോർജ് കെ. അലക്സ്, ഡോ. ഷിജു സാം വർഗീസ്, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ഐ.ജി. ഷിബി, ഷെബീൻ മെഹബൂബ്, നവീൻ പ്രസാദ്, ഡോ. മാത്യു സാം, ആനന്ദൻ പി., ഡോ. കെ.ആർ. സരിതകുമാരി, ലത പി., ഡോ. കെ. രമേശൻ എന്നിവരുടെ ഇരുപത്തിമൂന്നു ലേഖനങ്ങളുടെ സമാഹാരം.
അവതാരിക: അംബികാസുതൻ മാങ്ങാട്