ഇത് ആഗമനകാലം
₹160.00 ₹136.00
15% off
In stock
അങ്ങനെയും ചില മരങ്ങളുണ്ടല്ലോ…
പൂക്കാന്‍ മറന്നുപോയവ.
ചുറ്റിലും വൃക്ഷങ്ങള്‍ പൂത്തുലഞ്ഞു ഫലമണിയുമ്പോഴും
തീര്‍ത്തും ഏകയായി, അവനെയും പ്രതീക്ഷിച്ച്
ഒരു ആയുഷ്‌കാലം മുഴുവന്‍ അങ്ങനെ…
വെട്ടിയെറിയപ്പെടാന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞിട്ടും
അവള്‍ കാത്തിരിക്കുകയാണ് അവന്റെ ആഗമനത്തിനായി.
ഓരോ വസന്തം കടന്നുപോകുമ്പോഴും അവളുടെ
ഉള്ളാഴങ്ങളില്‍ ഒരു പുസ്തകത്തിന്റെ താളുകള്‍
മറയുന്നതുപോലെ. ഏത് അദ്ധ്യായത്തിലായിരിക്കും അവന്‍ വരിക. അറിയില്ല. പക്ഷേ, ഒന്നവള്‍ക്കറിയാം. അവന്റെ
കരസ്പര്‍ശമൊന്നേറ്റാല്‍, അവനാല്‍ ആശ്ലേഷിക്കപ്പെട്ടാല്‍,
അവളിലൂടെ ഒരായിരം ജീവന്റെ തുടിപ്പുകളുദിക്കും;
പൂവായും ഇലയായും കനിയായും. ഇലകള്‍ക്ക് ഇതുവരെ കാണാത്ത പച്ചപ്പ്. പൂക്കള്‍ക്ക് ഇതുവരെ ഭൂമി അറിയാത്തത്ര ഭംഗിയും സുഗന്ധവും. അന്നവള്‍ തന്റെ ചില്ലകളില്‍നിന്ന് പച്ചിലച്ചാറ് പിഴിഞ്ഞൊഴിച്ച് സ്വന്തം കൈപ്പടയാല്‍ ആ പുസ്തകത്തിലൊരു അദ്ധ്യായം രചിക്കും. എന്നിട്ട് പൂക്കളിലെ നീലയും ചുവപ്പും കലര്‍ന്ന
അത്തറുകൊണ്ട് അതിനൊരു തലക്കെട്ട് കൊടുക്കും-
ഇത് ആഗമനകാലം.
ജോമി വടശ്ശേരിൽ ജോസ് തൃശ്ശൂർ ജില്ലയിൽ 1985-ൽ ജനനം. പുങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലും കോലഴി ചിന്മയ വിദ്യാലയത്തിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. ബിരുദവും കോയമ്പത്തൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് എം.ഡി. (ജനറൽ മെഡിസിൻ) ബിരുദാനന്തരബിരുദവും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് ഡി.എം. കാർഡിയോളജിയും കരസ്ഥമാക്കി. 2010-11 കാലഘട്ടത്തിൽ പട്ടാമ്പിക്കടുത്തുള്ള മുതുതല ഗ്രാമപഞ്ചായത്തിൽ ഒരു വർഷത്തോളം എൻ.ആർ.എച്ച്.എമ്മിനു കീഴിൽ 'സ്നേഹിതൻ' ഡോക്ടറായി ഗ്രാമീണസേവനം അനുഷ്ഠിച്ചു. 2014-15 കാലഘട്ടത്തിൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് എന്ന തസ്തികയിലും ഇപ്പോൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ കാർഡിയോളജി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. 2023-ൽ ചുവർചിത്രങ്ങൾ എന്ന ആദ്യ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. അതേ വർഷംതന്നെ, സ്വന്തം പിതാവായ ഡോ. വി.ജെ. ജോസിന്റെ ജീവിതാനുഭവങ്ങൾ ദ ജോയ്ഫുൾ മിസ്റ്ററീസ് എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.