Book Iruttinte Atmavu New
Book Iruttinte Atmavu New

ഇരുട്ടിന്റെ ആത്മാവ്‌

2.67 out of 5 based on 3 customer ratings

135.00 115.00 15% off

In stock

Author: MT Vasudevan Nair Category: Language:   Malayalam
ISBN 13: Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

നോവ് കൊണ്ട് മഴവില്ല് വിടര്‍ത്തിയ കഥകളാണ് ഈ പുസ്തകത്തില്‍ . ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ ഏകാന്തവേദനകളുടെ ആള്‍രൂപമായി എന്നേ മലയാളികള്‍ക്കിടയില്‍ അനശ്വരനായി. മലയാളിയുടെ ഹൃദയനൊമ്പരങ്ങളെ ഭാഷയിലൂടെ അനശ്വരമാക്കിയ എം.ടിയുടെ സുപ്രസിദ്ധമായ കഥകള്‍. ഗ്രാമവും നഗരവും ഇരുട്ടും വെളിച്ചവും കൈകോര്‍ക്കുന്ന ഈ കഥകളില്‍ തമോബന്ധിതമായ ആത്മാവിനു മേലെ വെളിച്ചം കുടയുന്ന ആര്‍ദ്രതയെ തൊട്ടറിയാം. ഇരുട്ടിന്റെ ആത്മാവ്, അക്കല്ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍ , അറ്റു പോകാത്ത കണ്ണി, മൂപ്പു കുറഞ്ഞ ഒരു ബന്ധം തുടങ്ങിയ് എട്ടു കഥകള്‍.

The Author

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ജ്ഞാനപീഠ പുരസ്‌കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്‌കാരവും ചലച്ചിത്രസപര്യാപുരസ്‌കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്‌സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്‌സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്‌സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.

You're viewing: Iruttinte Atmavu New 135.00 115.00 15% off
Add to cart