ഇരുൾ പാരിതോഷികം
₹170.00 ₹144.00
15% off
In stock
യു.എ. ഖാദർ
തൃക്കോട്ടൂരംശത്തിൽ ആരംഭിച്ചതും യു. എ. ഖാദർ എന്ന എഴുത്തുകാരന്റെ മുദ്രയായി പിന്നീട് പരിണമിച്ചതുമായ ആ സവിശേഷശൈലിയിൽപ്പെടാത്ത ചില കഥകൾ ഈ അന്തിമസമാഹാരത്തിൽ ഉണ്ടെന്നുള്ളത് എടുത്തുപറയേണ്ടതാണ്. കരവലയം എന്ന കഥ ടി. പത്മനാഭൻ എഴുതിയതാണെന്ന് ഒരുവേള, ഖാദറിന്റെ പേരില്ലാതെയാണ് നാമതു വായിക്കുന്നതെങ്കിൽ, തോന്നിയേക്കാം. അതുപോലെ, വനജ, ഇരുൾ പാരിതോഷികം, സ്ത്രീ എന്നീ കഥകൾ തന്നിൽനിന്നു കുതറാൻ ഖാദർ നടത്തിയ ശ്രമങ്ങളായും അനുഭവപ്പെട്ടേക്കാം.
– സുഭാഷ്ചന്ദ്രൻ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യം വന്ന യു. എ. ഖാദർ കഥയായ സ്ത്രീ, മലയാളം കൊണ്ടാടിയ തൃക്കോട്ടൂർ ശൈലി തുടങ്ങിവെച്ച തൃക്കോട്ടൂരംശം, അവസാനകഥയായ അലിമൊട്ട് തുടങ്ങി യു.എ. ഖാദറിന്റെ വ്യത്യസ്ത ലോകങ്ങൾ ഉൾക്കൊള്ളുന്ന പത്തു കഥകൾ. ഒപ്പം, എഴുത്തിനെയും ജീവിതത്തെയും കുറിച്ച് ഉള്ളുതുറക്കുന്ന ദീർഘമായ അഭിമുഖവും.
1935ല്‍ ബര്‍മയില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡണ്ടുമായിരുന്നു. അഘോരശിവം, ഒരു പിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(രണ്ടു തവണ), അബുദാബി ശക്തി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് ഇവ ലഭിച്ചു. ഭാര്യ: ഫാത്തിമാ ബീവി. വിലാസം: അക്ഷരം', പോസ്റ്റ് ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്.