ഇന്ത്യയുടെ സാമ്പത്തിക ദേശീയത: ഉയർച്ചയും വളർച്ചയും
₹625.00 ₹562.00 10% off
In stock
ബിപൻ ചന്ദ്ര
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയിൽ ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. 1880 മുതൽ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ് വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ബദൽ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റെയും ക്രമാനുഗതമായ വികാസത്തെക്കുറിച്ചുമാണ് വിഖ്യാത ചരിത്രകാരനായ ബിപൻ ചന്ദ്ര ഈ പുസ്തകത്തിലൂടെ പറയുന്നത്. അക്കാലത്ത് ഇന്ത്യൻ ദേശീയ പ്രസ്ഥാനവും നേതാക്കളും മാധ്യമങ്ങളും കൈക്കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാർത്ഥ സ്വഭാവത്തെയും അവ മറച്ചുവയ്ക്കുന്നതിനായി ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ ശ്രമങ്ങളെയും തുറന്നുകാട്ടുന്നു.
വിവർത്തനം : എ പി കുഞ്ഞാമു