ഇന്ത്യ ഗാന്ധിക്കു ശേഷം
₹999.00 ₹849.00 15% off
In stock
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം
രാമചന്ദ്ര ഗുഹ
ദശാബ്ദങ്ങൾ നീണ്ടുനിന്ന വൈദേശികഭരണത്തിന്റെയും ചൂഷണങ്ങളുടെയും ഇരുണ്ട ഭൂതകാലത്തിനുശേഷം ദാരിദ്ര്യത്തിന്റെയും വിഭജനത്തി ന്റെയും വർഗ്ഗീയലഹളകളുടെയും നടുവിലേക്കു പിറന്നുവീണ ആധുനികഭാരതത്തിന്റെ ചരിത്രം. പാശ്ചാത്യലോകം കരുണയും പുച്ഛവും നിഴലി ക്കുന്ന കണ്ണുകളിലൂടെ ആ നവജാതശിശുവിന്റെ ദാരുണാന്ത്യത്തിനായി കാത്തിരുന്നു. പക്ഷേ, എല്ലാ
പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞ് ആധുനിക ലോകത്തെ നിർണ്ണായകശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തെ ബഹുമാനത്തോടെയും തെല്ലു ഭീതിയോടെയും നോക്കിക്കാണുവാൻ അവർ ഇപ്പോൾ നിർബന്ധിതരായിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയൽ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയിൽ അദ്ദേഹം വിവരിക്കുമ്പോൾ വായനക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭവമാണ്. രാമചന്ദ്ര ഗുഹയുടെ ദീർഘകാലത്തെ ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനർജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂർവ്വമായ രചന.
വിവർത്തനം: പി. കെ. ശിവദാസ്