ഇളക്കങ്ങളുടെ കാവലാൾ
₹225.00 ₹202.00
10% off
In stock
ജെ.ഡി. സാലിഞ്ജർ
കൗമാരത്തിൽനിന്നും യൗവനത്തിലേക്കു കടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ആശങ്കകളും വിസ്മയങ്ങളും വിഹ്വലതകളും ചിത്രീകരിക്കുന്ന മികച്ച കൃതി.
കൗമാരത്തിൽനിന്നും യൗവനത്തിലേക്കു കടക്കുന്ന കുമാരീ കുമാരൻമാരുടെ ഭ്രമങ്ങളെയും വിഭ്രമങ്ങളെയും ആവിഷ്കരിക്കുന്ന ലോകോത്തരകൃതി. തുടർച്ചയായിട്ട് നാലാമത്തെ സ്കൂളിൽ നിന്നും പുറത്താക്കപ്പെടുമെന്ന അവസ്ഥയിൽ നിൽക്കുന്ന ഹോൾഡൻ കോൾഫീൽഡ്, ആ വാർത്ത തന്റെ രക്ഷിതാക്കൾ അറിയും മുമ്പ് ഹോസ്റ്റൽ വിട്ട് ന്യൂയോർക്ക് നഗരത്തിലേക്ക് ഒളിച്ചോടുന്നു. താൻ നേടിയെടുത്ത സ്വാതന്ത്ര്യവും തന്നെ സ്നേഹിക്കുന്നവരെ മുറിപ്പെടുത്തുന്നതിന്റെ വേദനയും ജീവിതത്തിന്റെ പുറംമോടിയെപ്പറ്റിയുള്ള ചിത്രങ്ങളും അവനെ ഭ്രമാത്മകമായൊരു അന്തരീക്ഷത്തിലെത്തിക്കുന്നു. ജീവിതത്തിൽ സ്നേഹത്തിന്റെയും സ്വന്തബന്ധങ്ങളുടെയും സ്വന്തമെന്നു വിചാരിക്കുന്നവയെ നഷ്ടമാകു ന്നതിന്റെയും വൈകാരികാംശങ്ങളെ ഏറ്റവും സ്വാഭാവികമായി ആവിഷ്കരിക്കുന്നു ഇളക്കങ്ങളുടെ കാവലാൾ.
വിവർത്തനം: സാറാ രവീന്ദ്രനാഥ്
ഒരേസമയം ക്ലാസിക്കായി വാഴ്ത്തപ്പെടുകയും ഒട്ടേറെ വിമർശനങ്ങളും വിലക്കുകളും നേരിടുകയും ചെയ്ത വിഖ്യാതകൃതി.








