Add a review
You must be logged in to post a review.
₹90.00 ₹72.00 20% off
In stock
കാലത്തിന്റെ കറുപ്പ് കരുത്തുറ്റ വാക്കുകളില്‍ അവതരിപ്പിക്കുന്ന കവിതകള്‍ . മടിയരുടെ മാനിഫെസ്റ്റോയ്ക്ക് ശേഷമുള്ള പി എന്‍ ഗോപീകൃഷ്ണന്റെ പുതിയ കവിതാസമാഹാരം.
”ഭാവനയ്ക്കുമേല്‍ വലിയ യുദ്ധങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട കാലത്താണ് ഇതു പുറത്തിറങ്ങുന്നത്. ആരും ഒന്നും ഭാവന ചെയ്യേണ്ടതില്ലെന്ന് എപ്പോഴും ഒരു തീട്ടൂരം നമ്മുടെമേല്‍ വന്നുവീഴുന്നുണ്ട്. ലോകത്തില്‍ എല്ലാ ഭാഷയും പറയാന്‍ അറിയാവുന്ന അധികാരത്തിന്റെ ആ നാക്ക് വെടിപ്പുള്ളതും അല്ലാത്തതുമായ മലയാളവും പറയുന്നുണ്ട്. ഏതു വിതാനത്തിലും നിലയുറപ്പിക്കാന്‍ കഴിയുന്ന ആ കണ്ണ് പലപല കോണുകളില്‍നിന്നും ഭാവനയെ നിരീക്ഷിക്കുന്നുണ്ട്. ആജ്ഞയും അടിച്ചമര്‍ത്തലും ദേഹത്തിലല്ല, ഭാവനയിലാണ് പ്രവര്‍ത്തിക്കുന്നത്. അറസ്റ്റു ചെയ്യപ്പെടുന്ന ഭാവന, വിചാരണ നിഷേധിക്കപ്പെടുന്ന ഭാവന, കണ്ണു കുത്തിപ്പൊട്ടിക്കപ്പെട്ട ഭാവന, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഭാവന, വികലാംഗരാക്കപ്പെട്ട ഭാവന, ഏറ്റുമുട്ടലില്‍ മരിച്ച ഭാവന; ഇവയെല്ലാം ആണ്രൂപങ്ങളായും പെണ്രൂപങ്ങളായും നമുക്കു മുന്നിലൂടെ കടന്നുപോകുന്നുണ്ട്; അവരുടെ ശരീരങ്ങള്‍ നിരന്തരമായ ഇക്കിളിക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോഴും. അതു പറയാനും ചൂണ്ടിക്കാണിക്കാനും ഈ കവിതകള്‍ ആഗ്രഹിച്ചിട്ടുണ്ട്. സ്വതന്ത്രഭാവനയുടെ ലോകം സാധ്യമാണ് എന്നല്ല, അതാണ് മനുഷ്യബന്ധങ്ങളെ സാധ്യമാക്കുക എന്നാണ് ഈ കവിതകളുടെ വിശ്വാസം. അത്രയെങ്കിലും ഈ കവിതകള്‍ക്ക് ആധികാരികതയുണ്ടെന്ന് വിനയപൂര്‍വം പറഞ്ഞുവെക്കട്ടെ. കവിത എഴുതാന്‍ കഴിയുക എന്ന അദ്ഭുതത്തെ മാറോടണയ്ക്കുമ്പോള്ത്തന്നെ അത് അ, ആ എന്നു നീളുന്ന ഒരു മാദകഭാഷയില് ആകരുത് എന്നാഗ്രഹിച്ചിട്ടുണ്ട്. ഈ വാക്കുകളുടെ വെളിവ് കേവല വൈകാരികതയുടെയും പാണ്ഡിത്യത്തിന്റെയും ധൈഷണികതയുടെയും അപ്പുറമുള്ള ആത്മീയതയിലേക്ക് പോകണേ എന്നു പരിശ്രമിച്ചിട്ടുണ്ട്. കാലത്തെ മറിച്ചിടാന്‍ തലകുത്തി നിര്‍ത്താന്‍ വശങ്ങളിലേക്ക് വികസിപ്പിക്കാന്‍, മലയാളവാക്കിനുള്ള കരുത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. ” ആമുഖത്തില്‍ ഗോപീകൃഷ്ണന് .
1968-ല്‍ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി.കെ. നാരായണന്റെയും വി.എസ്. സരസ്വതിയുടെയും മകനായി ജനിച്ചു. ജി.എല്‍.പി.എസ്. പാപ്പിനിവട്ടം, എച്ച്.എസ്. പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവ. എഞ്ചിനീയറിങ് കോളേജ് തൃശൂര്‍, എസ്.എന്‍. കോളേജ് നാട്ടിക എന്നിവിടങ്ങളില്‍ പഠിച്ചു. ഇപ്പോള്‍ ദി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ അസി. മാനേജര്‍. ഭാര്യ: അലീഷ. മകന്: സച്ചിത്ത് നാരായണന്. വിലാസം: പൂവ്വത്തും കടവില്‍ വീട്, പി.ഒ. തൃത്തല്ലൂര്‍, വാടാനപ്പള്ളി വഴി, തൃശൂര്‍-680619. email: pn.gopikrishnan@rediffmail.com.
You must be logged in to post a review.
Reviews
There are no reviews yet.