Description
പൊന്നങ്കോട് ഗോപാലകൃഷ്ണന്റെ മനോഹരങ്ങളായ നില്പത്തിനാല് കവിതകളുടെ സമാഹാരം.
കാവ്യാനുഭൂതിയെയും ബ്രഹ്മാനുഭൂതിയെയും സമന്വയിപ്പിക്കുന്നവായി നമുക്കുള്ള ക്ഷേത്രകലാരൂപസമ്പത്ത് ആദിവാസി ആചാരാനുഷ്ഠാനംമുതല്‍ അതീവ ശൈലീകൃതമായ കൂടിയാട്ടംവരെ – ഏതുകാലത്തും കവികളുടെ ആധാരശിലയാണ്; ആവണം. എങ്കിലേ സംസ്‌കൃതി അന്യാധീനപ്പെടാതിരിക്കൂ. ഇക്കാര്യത്തില്‍ അനുഗൃഹീതനാണ് പൊന്നങ്കോട്. പൊന്നിന്‍ കൊടിമരംപോലെയുണ്ട് ആ സംസ്‌കൃതിയുടെ സാന്നിധ്യം; ഈ കവിതയുടെ പൂമുഖത്ത്. വാഗടോപത്തോയെല്ല; കാവ്യോചിതമായ വ്യഞ്ജനാശക്തിയോടെ. വാക്കുകളുടെ മിതത്വം ഈ കവിതയില്‍ എടുത്തുപറയേണ്ടുന്ന ഗുണമാണ്.
-പി.നാരായണക്കുറുപ്പ്





Reviews
There are no reviews yet.