ഇച്ചിഗോ ഇച്ചിയുടെ പുസ്തകം
₹399.00 ₹319.00 20% off
In stock
അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായ ‘ഇക്കിഗായ്’യുടെ എഴുത്തുകാരായ ഹെക്തര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാല്യെസ് എന്നിവരില്‍ നിന്നും
വിവര്‍ത്തനം: നിതാന്ത് എല്‍. രാജ്
ജാപ്പനീസ് കലയായ ഇച്ചിഗോ ഇച്ചിയിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഈ അപൂര്‍വ്വ പുസ്തകം നമ്മെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമായ അനുഭൂതിയാക്കാന്‍ പഠിപ്പിക്കുന്നു. ഇക്കിഗായ് എന്ന ബെസ്റ്റ് സെല്ലറിന്റെ സൃഷ്ടികര്‍ത്താക്കളില്‍ നിന്നും മറ്റൊരു ഉപഹാരം.
ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. അത് കൈവിട്ടുകളഞ്ഞാല്‍ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ജാപ്പനീസ് വാക്കായ ഇച്ചിഗോ ഇച്ചി നല്‍കുന്ന ആശയം ഇതാണ്. നമുക്ക് ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം വളരെ പ്രത്യേകതയുള്ളതാണ്.
ഈ ആശയം സെന്‍ ബുദ്ധിസവുമായും 16-ാം നൂറ്റാണ്ടിലെ ഒരു ജാപ്പനീസ് ടീ സെറിമണി മാസ്റ്ററുമായും ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നതാണ്. അദ്ദേഹം ആവിഷ്‌കരിച്ച ശ്രദ്ധാന്വിതമായ ചലനങ്ങള്‍ ‘ശ്രദ്ധയുടെ ഒരു അനുഷ്ഠാനം’ കൂടിയാണ്. അതിലുപയോഗിക്കുന്ന വളരെ സങ്കീര്‍ണമായ ചലനങ്ങള്‍ നമ്മെ ഈ നിമിഷത്തിലേക്ക് ഏകാഗ്രമായിരിക്കാന്‍ പരിശീലിപ്പിക്കുന്നു. ഈ പൗരാണികമായ ആശയത്തില്‍ നിന്നാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പുതിയ അവബോധത്തിലേക്ക് നാം എത്തിച്ചേരുന്നത്.
നമ്മളോരോരുത്തരുടെയും കയ്യില്‍ ഏകാഗ്രതയിലേക്ക്, മറ്റുള്ളവരുമായുള്ള പാരസ്പര്യത്തിലേക്ക്, ജീവിത സ്‌നേഹത്തിലേക്ക് തുറക്കാനുള്ള താക്കോലുണ്ട്. ആ താക്കോലാണ് ഇച്ചിഗോ ഇച്ചി.