ഹിതോപദേശ കഥകള്‍
₹220.00 ₹176.00 20% off
In stock
ഡോ.ടി.ആര്‍. ശങ്കുണ്ണി
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച പുനരാഖ്യാനത്തിനുള്ള പുരസ്‌കാരം ലഭിച്ച കൃതി
പാടലീപുത്രം ഭരിച്ചിരുന്ന രാജാസുദര്‍ശനന്‍ കലകളിലും ശാസ്ത്രങ്ങളിലും നിപുണനായിരുന്നുവെങ്കിലും, ബുദ്ധിഹീനരായ തന്റെ മൂന്നു മക്കളുടെ കാര്യത്തില്‍ വ്യാകുലചിത്തനായിരുന്നു. അധ്യയനത്തോടു വിമുഖരായിരുന്ന, വകതിരിവും തിരിച്ചറിവുമില്ലാത്ത ആ കുമാരന്മാരെ ധര്‍മ-നീതിശാസ്ത്ര തത്ത്വങ്ങളുടെ അന്തഃസത്തയിലേക്ക് വിഷ്ണുശര്‍മ എന്ന ബ്രാഹ്‌മണ പണ്ഡിതന്‍ ഉപനയിച്ച മൊഴിയറിവുകളുടെ കഥാരൂപമാണ് ‘ഹിതോപദേശ കഥകള്‍’. മിത്രലാഭം, സുഹൃദ്‌ഭേദം, വിഗ്രഹം, സന്ധി-നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ഈ ഗ്രന്ഥം ജീവിതത്തോടുള്ള സാര്‍ഥകമായ അഭിമുഖീകരണം സാധ്യമാക്കുന്നു; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും. കഥാസരിത്‌സാഗരത്തിലെ കഥകളും മഹാഭാരത-രാമായണ കഥകളും ജാതകകഥകളും നാടോടിക്കഥകളുമൊക്കെ ‘ഹിതോപദേശകന്‍’ ഇതില്‍ നിബന്ധിച്ചിരിക്കുന്നു. ‘അറിവുണര്‍ത്താന്‍ പോരുന്ന ഹിതകരമായ ഉപദേശ കഥകള്‍’ വായനക്കാര്‍ക്കു സമ്മാനിക്കുന്നത്, ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു വെളിപാടുതന്നെയാണ്.