Add a review
You must be logged in to post a review.
₹150.00 ₹112.00 25% off
In stock
ഉയരങ്ങളുടെ സൗന്ദര്യമായ ലഡാക്ക് എന്ന സൗന്ദര്യഭൂമിയിലേക്ക് വെണ്മഞ്ഞിന്റെ പ്രകാശത്തിലൂടെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്ന കൃതി.
‘ലോകത്തിന്റെ സൗന്ദര്യങ്ങള്‍ അസ്തമിക്കുന്നത് കാണുന്ന ഒരു മനുഷ്യന്റെ വേദനയാണ് ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങളിലുള്ളത്. പുഴ കുടിച്ചുവറ്റിക്കുന്നവരുടെയും കാടും മരവും മുറിച്ചുമാറ്റുന്നവരുടെയും മലകള്‍ ഇടിച്ചുനിരത്തുന്നവരുടെയും കൂടെയാണ് ഇന്ന് അധികാരികള്‍. സ്വസ്ഥത തരുന്ന ഒരു സ്ഥലവും ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്നില്ല. കണ്ണുനീരുപോലും മലിനമായിരിക്കുന്ന ഒരുകാലത്താണ് ഇപ്പോള്‍ നാം ജീവിക്കുന്നത്. മനുഷ്യനായി ജനിച്ചാല്‍ ഒരിക്കല്‍ ഹിമാലയദൃശ്യത്തിന് അഭിമുഖമായി നില്‍ക്കണം. നദി, കാട്, പുഴ, ഹിമാലയം ഇവയെല്ലാം ഇനി എത്ര നാള് ഉണ്ടാകും എന്നത് ആര്‍ക്കും പ്രവചിക്കാനാകാത്ത വിധം മലിനമായിക്കൊണ്ടിരിക്കുന്നു. ഇവയെല്ലാം നേരില്‍ക്കണ്ട ഒരു യാത്രികന്റെ ദുഃഖമാണ് തന്റെ പുസ്തകത്തിലൂടെ പ്രസന്നകുമാര്‍ സംവദിക്കുന്നത്.’- വി.കെ.ശ്രീരാമന്
You must be logged in to post a review.
Reviews
There are no reviews yet.