ഗുർഗാബി
₹210.00 ₹189.00 10% off
In stock
എം. ഗിരീഷ്
നിർല്ലോഭമായ ജീവിതപ്രണയത്തിന്റെ ആഹ്ലാദത്തിൽ നിന്നാകും ഒരാൾ തന്റെ യാത്രകളൊക്കെയും ആരംഭിക്കുന്നത്. ഭൂമിയെന്ന ഈ നീലഗോളം വിട്ട് അത്രയൊന്നും വേഗത്തിൽ നമുക്ക് പോകാൻ കഴിയില്ല. അഴിച്ചും പണിതും മുന്നേറുന്ന ജീവിതമെന്ന തടവറയിൽനിന്നൊരു മോചനമാണ് യാത്രകൾ. നിരന്തരമായ ഓർമ്മകൾക്കുമേൽ ഒരു കൂട്ടം ആളുകൾ ഒത്തുചേർന്ന് ജീവിതത്തെ പടുക്കുക. വേദനകളെ മറന്ന് ജീവിതത്തിന്റെ ആഹ്ലാദത്തെ പങ്കുവെയ്ക്കുക. യാത്രകൾക്ക് മനുഷ്യനിർമ്മിതിയെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുമെന്ന രഹസ്യം ഇവർ അറിഞ്ഞിരിക്കുന്നു. സ്വന്തം ദേശത്തിന്റെ അതിരുകളിൽനിന്ന് പുറപ്പെടുന്ന യാത്രാവഴികളെ അടയാളപ്പെടുത്തിയാണ് ഇവരുടെ സഞ്ചാരം തുടങ്ങുന്നത്. ദൂരദൂരദേശങ്ങൾ തേടുന്നതിനപ്പുറം അരികെയുള്ള ദേശങ്ങളുടെ ഭൂപടങ്ങളിൽ സ്വന്തം സഞ്ചാരപഥങ്ങളെ അടയാളപ്പെടുത്തി അതിന്റെ ഭൂമിശാസ്ത്രവും ചരിത്രവും തേടി നടക്കുക. സഞ്ചാരത്തിന്റെ നിയതമായ വഴികളെ മുറിച്ചു കടക്കുക അത്ര എളുപ്പമല്ല; യാത്രയിൽ ഒന്നിലേറെ പേരെ ചേർത്തുപിടിക്കലും. അത്തരം സാദ്ധ്യതകളെ തിരഞ്ഞുകൊണ്ടായിരുന്നു ഈ യാത്രകളൊക്കെയും.
ഭൂമിയിലെ ജീവിതത്തിന്റെ സുകൃതം സഞ്ചാരമാണെന്ന് തിരിച്ചറിഞ്ഞ യാത്രികന്റെ പുസ്തകം.