₹350.00 ₹315.00
10% off
In stock
ആറ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറൽ സൈമൺ ബൊളിവാറിന്റെ ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്പിക വിവരണമാണ് ദി ജനറൽ ഇൻ ഹിസ് ലാബിരിന്ത്. പ്രണയം, യുദ്ധം, രാഷ്ട്രീയം എന്നിവയിലെ ബൊളിവാറിന്റെ മഹത്തായ വ്യക്തിത്വ മനോഹാരിത തുറന്നുകാട്ടുന്ന ഈ ചരിത്രനോവലിൽ ഒരു ദാർശനികന്റെ അവിസ്മരണീയമായ ഛായാചിത്രമാണ് നാം കാണുക. ഒരു മാന്ത്രിക കഥ പറയുന്ന രീതിയിൽ, ശാന്തമായി ലോകത്തിൽ നിന്ന് മാഞ്ഞുപോകുന്ന ബൊളിവാറിന്റെ അവസാനനിമിഷങ്ങളെ മാർകേസ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തകർന്ന സ്വപ്നങ്ങളുടെയും വിശ്വസ്തതയുടെയും നിർജ്ജീവമായ മഹത്ത്വങ്ങളുടെയും കഥ പറയുന്ന നോവൽ, വീരന്മാരുടെ ജീവിതത്തിൽ നാം കാണാതെപോകുന്ന, അറിയാതെപോകുന്ന ഘട്ടങ്ങളിലൂടെ നമ്മെ നയിക്കുന്നു. വിവർത്തനം: സ്മിത മീനാക്ഷി







