Book GARUDA KADHAKAL
Book GARUDA KADHAKAL

ഗരുഡ കഥകൾ

100.00 90.00 10% off

Out of stock

Browse Wishlist
Author: Radhakrishnan K Category: Language:   MALAYALAM
Publisher: Manorama Books
Specifications Pages: 104
About the Book

കെ. രാധാകൃഷ്ണൻ

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകമായ പുരാണങ്ങൾ ജാതി മത ഭാഷാവ്യത്യാസമില്ലാതെ ഏവരും പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവയാണ്. ദേശ, ഭാഷാ വ്യത്യാസമനുസരിച്ച് അതതു സ്ഥലത്തെ പുരാണങ്ങൾക്കും ഒരുപാടു വൈവിധ്യമുണ്ട്. അത്തരം വൈവിധ്യമുള്ള പുരാ ണങ്ങളിലെ കേൾക്കാത്ത കഥകളാണ് ഗരുഡ കഥകൾ. കുട്ടികൾക്ക് ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലുമുള്ള അവതരണം. മൂന്നര ദശാബ്ദത്തിലേറെയായി ബാല സാഹിത്യരംഗത്തു പ്രവർത്തിക്കുന്ന കെ. രാധാകൃഷ്ണനാണു രചയിതാവ്.

The Author

തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജനിച്ചു. അച്ഛന്‍ അമ്പാട്ട് പത്മനാഭ മേനോന്‍, അമ്മ കൊട്ടേക്കാട്ട് ലക്ഷ്മിക്കുട്ടി അമ്മ. ചെന്ത്രാപ്പിന്നി ഗവ. ലോവര്‍ െ്രെപമറി സ്‌കൂള്‍, പെരിഞ്ഞനം ആര്‍.എം. ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജ്, എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജ്, കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്എന്നിവിടങ്ങളില്‍ പഠനം. സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തരബിരുദം. മാതൃഭൂമിയില്‍ ജനറല്‍ മാനേജരായിരുന്നു (പേഴ്‌സണല്‍). നഹുഷപുരാണം, ശമനതാളം (നോവലുകള്‍) എന്നിവ പ്രധാന കൃതികള്‍. നഹുഷപുരാണത്തിന് 1986ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ശമനതാളത്തിന് അബുദാബി ശക്തി അവാര്‍ഡ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചു. 2001ല്‍ അന്തരിച്ചു. ഭാര്യ: മീര. മക്കള്‍: രശ്മി, രമ്യ.