Book Ganitharathnakaram
Book Ganitharathnakaram

ഗണിത രത്‌നാകരം

120.00 102.00 15% off

Out of stock

Browse Wishlist
Author: Payyannur N. Kesavan Achari Category: Language:   Malayalam
Specifications
About the Book

സ്വതന്ത്രമായി ഗണിക്കുവാനും ശുഭാശുഭങ്ങള്‍ വിവേചിച്ചറിയുവാനും ഇന്നത്തെ ശില്പികള്‍ക്ക് സമയമില്ല. അഥവാ സമയമുള്ളവര്‍ക്ക് മടിയുമാണ്. പയ്യന്നൂര്‍ എന്‍. കേശവനാചാരിയുടെ ശില്പിഭാഗം കൈക്കണക്കുപുസ്തകം ശില്പികള്‍ക്കും മറ്റു കല്‍പ്രവൃത്തിക്കാര്‍ക്കും ഒരു അനുഗ്രഹമാണ്. ഇത്ര വിശദമായ ഒരു കൈക്കണക്കുപുസ്തകം മറ്റാരും എഴുതിയിട്ടില്ല.
ഉടുപ്പി കാട്പാടി വേണുഗിരി ശ്രീ കാളികാംബ വിശ്വകര്‍മ്മേശ്വരക്ഷേത്രത്തിന്റെ പ്ലാനും കൈക്കണക്കും തയ്യാറാക്കിയ എന്‍. കേശവാചാരിയുടെ അത്ഭുതകരമായ കഴിവിനെ ആദരിക്കുവാന്‍, ക്ഷേത്രഭാരവാഹികള്‍ അവിടുത്തെ ഷഡാധാരപ്രതിഷ്ഠാസമയത്ത്, നിധികുംഭത്തില്‍ അദ്ദേഹത്തിന്റെ പേരുകൊത്തിയ സ്വര്‍ണ്ണശാസനം നവരത്‌നങ്ങളോടൊപ്പം നിക്ഷേപിച്ച്, ആദരിച്ചു. മറ്റാര്‍ക്കും കിട്ടാത്ത ഒരു അസുലഭ അംഗീകാരം!
ഉത്തരകേരളത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന പല മഹാക്ഷേത്രങ്ങളും പടുകൂറ്റന്‍ ബംഗ്ലാവുകളും കേശവാചാരിയുടെ ബുദ്ധിവൈഭവത്തില്‍ നിന്നുദിച്ച കണക്കുകളില്‍ അധിഷ്ഠിതമാണ്.

The Author

Reviews

There are no reviews yet.

Add a review