Add a review
You must be logged in to post a review.
₹175.00 ₹149.00
15% off
In stock
പ്രൊഫ. മാധവ് ഗാഡ്ഗിലിനെപ്പോലെ ലോകപ്രശസ്തനായ ഒരു പരിസ്ഥിതിശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ, കേരളം നേരിടുന്ന ഭൂബന്ധിതമായ വികസനപ്രശ്‌നങ്ങളുമായി എങ്ങനെ ബന്ധിപ്പിച്ച് ചര്‍ച്ചചെയ്യാം എന്ന അന്വേഷണത്തില്‍നിന്നാണ് ഈ ചെറുഗ്രന്ഥം രൂപപ്പെടുന്നത്. പരിസ്ഥിതിയും വികസനവും സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ പുതിയ പുതിയ തലങ്ങള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കയാണ്. ‘നിശ്ശബ്ദവസന്ത’ത്തില്‍ തുടങ്ങി സ്റ്റോക്‌ഹോം, നെയ്‌റോബി, ജോഹനാസ് ബര്‍ഗ്, റിയോ, കോപ്പന്‍ഹേഗന്‍ എന്നിവിടങ്ങളിലൂടെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഈ ചര്‍ച്ചയ്ക്ക് ഇന്ന് കൃത്യമായൊരു രാഷ്ട്രീയതലം കൈവന്നിരിക്കയാണ്. ഒരു ഭാഗത്ത് സാമ്രാജ്യത്വവും മറുഭാഗത്ത് സാധാരണരാജ്യങ്ങളും എന്ന നിലയിലേക്ക് ചര്‍ച്ച ഇന്ന് ഉയര്‍ന്നിരിക്കുന്നു.
ഇന്ത്യയിലാകട്ടെ, നേരത്തേ വനനശീകരണത്തില്‍ തുടങ്ങി, ഇന്ന് ഭരണകൂട ഒത്താശയോടെ ഭൂമിയെ പകുത്തെടുക്കുന്ന ‘ചങ്ങാത്ത, മുതലാളിത്തത്തിനെതിരായി ഈ സമരം രൂപപ്പെട്ടിരിക്കുന്നു. സൈലന്റ്‌വാലി ചര്‍ച്ചയോടെയാണ്, പരിസ്ഥിതിയുടെ രാഷ്ട്രീയം വികസനവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ച കേരളത്തില്‍ ആരംഭിക്കുന്നത്. സൈലന്റ് വാലി സമരം ഇന്ത്യയ്ക്കും ലോകത്തിനാകെത്തന്നെയും പുതിയ ദിശാബോധം നല്‍കിയ ഒന്നായിരുന്നു. ഭൂമിയെയും ഭൂവിഭവങ്ങളെയും തകര്‍ക്കുന്ന റിയല്‍ എസ്‌റ്റേറ്റ്, കോര്‍പ്പറേറ്റ് സംഘങ്ങള്‍ ഒരു ഭാഗത്തും സ്വന്തം നിലനില്പിനായി സമരം ചെയ്യുന്ന സാധാരണജനങ്ങള്‍ മറുഭാഗത്തുമായി, കേരളത്തിലും ഈ പ്രശ്‌നത്തിനൊരു രാഷ്ട്രീയരൂപം കൈവന്നിരിക്കുന്നു. ചെറിയ ചെറിയ പ്രാദേശികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പലതരം സമരങ്ങള്‍ ഇന്ന് നടന്നുകൊണ്ടിരിക്കയാണ്.
You must be logged in to post a review.
Reviews
There are no reviews yet.