Add a review
You must be logged in to post a review.
₹140.00 ₹119.00
15% off
In stock
എസ്.കെ. പൊറ്റെക്കാട്ട്
അനശ്വരപ്രണയത്തിന്റെ അമൂല്യസ്മാരകമായി മലയാള ചെറുകഥാലോകത്ത് തലയുയർത്തിനിൽക്കുന്ന ഏഴിലാംപാലയുൾപ്പെടെ വധു, ക്ലിയോപാട്രയുടെ മുത്തുകൾ, നാടൻകല, ശിക്കാരി, കലാകാരൻ, സേതു എന്നിങ്ങനെ ഏഴു കഥകൾ. വിവിധങ്ങളായ അനുഭവമേഖലകളിലുടെയും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും അനന്യമായ ജീവിതങ്ങളെ ലളിതവും ആർഭാടരഹിതവുമായി പകർത്തിവെച്ചിരിക്കുന്നു.
എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്തമായ ചെറുകഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.