ഏതോ ഒരു നോവലിലെ എഴുതാൻ വിട്ടുപോയ ചില അദ്ധ്യായങ്ങൾ
₹125.00 ₹100.00 20% off
In stock
സെബാസ്റ്റ്യൻ പള്ളിത്തോട്
പല കാലങ്ങളിലായി എഴുതാനിടയായ മൂന്നു നോവലെറ്റുകളുടെ സമാഹാരമാണ് ഈ ചെറുപുസ്തകം. ‘ഏതോ ഒരു നോവലിലെ എഴുതാൻ വിട്ടുപോയ ചില അധ്യായങ്ങൾ’ എന്ന് ആദ്യ നോവലെറ്റ്, എന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ “തോരാതെ പെയ്യുന്ന മഴ’യുടെയൊ അതുമല്ലെങ്കിൽ ‘ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ’ എന്ന നോവ ലിന്റെയൊ തുടർച്ചയായി കരുതാവുന്നതാണ്. അങ്ങനെ കരുതാതെയും വായിക്കാം. ‘ചിത്രഗുപ്തന്റെ ഗുമസ്തൻ’ എന്ന രണ്ടാമത്തെ നോവലെറ്റിൽ, നമ്മുടെ നീതിന്യായ വ്യവസ്ഥിതിക്ക് കീഴ്പ്പെട്ട് ജീവിതം നരകതുല്യമാക്കിത്തീർക്കാൻ വിധിക്കപ്പെട്ട ഒരുപറ്റം നിസ്സഹായ ജന്മങ്ങളെ കാണാനാകും. ‘ആകാശമോക്ഷത്തിന്റെ വാതിൽ’ എന്ന എന്റെ നോവലിന്റെ രണ്ടാം ഖണ്ഡമായി എഴുതപ്പെടേണ്ടിയിരുന്ന ഒന്നാണത്. എങ്കിലും 2004ൽ “ചിത്രഗുപ്തന്റെ ഗുമസ്തൻ’ എഴുതുമ്പോൾ ‘ആകാശമോക്ഷത്തിന്റെ വാതിൽ’ എനിക്കു മുന്നിൽ തുറക്കപ്പെട്ടിരുന്നില്ല എന്നതാണു സത്യം.
ആഞ്ഞൂസ് ദേയിയിലൂടെ വായനക്കാരുടെ മനം കവർന്ന സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ മൂന്നു നോവലെറ്റുകളുടെ സമാഹാരം.