എസ്കേപ് ടവർ
₹250.00 ₹225.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
Pages: 180
About the Book
പി. മണികണ്ഠൻ
എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക്, അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണിത്. പ്രവാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവൽ എന്നോ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെതായ പ്രാദേശികത പൂർവസ്മരണകളായും അനുഭവകഥനങ്ങളായും കടന്നുവരുമ്പോൾ തന്നെ ഇത് കേരളീയതയുടെ ഗൃഹാതുരതയ്ക്കകത്ത് ഇളവേല്ക്കുന്നില്ല. അതേസമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെ സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായിത്തന്നെ ആവിഷ്കരിക്കുകയും ചെയ്യുന്നു. വൻകരകൾ താണ്ടി, ബഹുദൂരം യാത്രചെയ്ത് പലയിടങ്ങളിലായി അധിവസിച്ചുവരുന്ന മലയാളി ഡയസ്പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി. മണികണ്ഠന്റെ ‘എസ്കേപ് ടവർ.








