₹225.00 ₹202.00
10% off
Out of stock
എസ്.കെ.പൊറ്റെക്കാട്ട്
മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയിൽ എത്രയോ സ്ഥലങ്ങളിൽ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ വഴിയമ്പലങ്ങൾ എന്ന കൃതിയിലുടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെയാത്ര മുതലുള്ള രസകരമായ ഈ സ്മരണകൾ ചില പുതിയ അറിവുകൾ തേടുന്നതിന് സഹായകമായിരിക്കും.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.