Description
മലയാളനാടിന്റെ മുഖ്യധാരയില്‍നിന്ന് അകലെയായിരുന്ന വയനാട്ടില്‍ ഇരുപതാം നൂറ്റാïിന്റെ തുടക്കവര്‍ഷങ്ങളില്‍ ദേശീയപ്രസ്ഥാനത്തിന് അടിത്തറയിട്ട ദേശാഭിമാനികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെയും ഒരു നാടിന്റെയും എഴുതപ്പെടാതെപോയ ഭൂതകാലത്തിലേക്കാണ് വെളിച്ചംവീശുന്നത്. ഗാന്ധിമാര്‍ഗ്ഗം പിന്തുടര്‍ന്ന് കോണ്‍ഗ്രസ്സിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹികനവോത്ഥാനത്തിനുമായി പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ സത്യസന്ധമായ ജീവിത രേഖയാണിത്. ഹരിജനോദ്ധാരണത്തിനും സാമൂഹികനീതിക്കുമായി ഗാന്ധിജി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ വയനാടന്‍ മലനിരകള്‍ക്കു മുകളിലെ വിദൂരഗ്രാമങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ജീവിതാന്ത്യംവരെ നിലകൊï ധര്‍മ്മരാജയ്യര്‍ തന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചെഴുതുമ്പോള്‍ അത് ഈ നാടിന്റെ സാമൂഹികചരിത്രംതന്നെയായി മാറുന്നു. പഴയതലമുറയ്ക്ക്ഗൃ ഹാതുരതയോടെയും പുതിയ തലമുറയ്ക്ക് അദ്ഭുതാദരങ്ങളോടെയും മാത്രം വായിക്കാനാവുന്ന ലളിതമനോഹരമായ ഒരു അനുഭവാഖ്യാനമാണിത്.
-ഒ.കെ. ജോണി
ആധുനിക വയനാടിന്റെ ശില്‍പ്പികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ആത്മകഥാപരമായ കുറിപ്പുകള്‍
അവതാരിക: കല്‍പറ്റ നാരായണന്‍







