Description
ഒരു പ്രവാസിയുടെ ജയില്‍ക്കുറിപ്പുകള്‍
ഇതിലെ ഓരോ വാക്കുകളില്‍നിന്നും വേദന കിനിഞ്ഞിറങ്ങുന്നുണ്ട്. ഓരോ വാക്കുകളിലും കാവ്യഭംഗിയുണ്ട്.
ഓരോ താളുകളിലും ജീവിതമുണ്ട്. പ്രവാസിയുടെ അനുഭവങ്ങളുടെ ഇരുണ്ട ഏടുകളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വായിച്ചുകഴിയുമ്പോള്‍ നാം ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു പാതയിലൂടെ നടന്നതിന്റെ തരിപ്പ് നമ്മുടെ കാലുകളില്‍ അനുഭവപ്പെടുന്നു. – ബെന്യാമിന്‍
ബഷീറിന്റെ ബാല്യകാലസഖിയുടെ അവതാരികയില്‍ എം.പി. പോള്‍ ഇങ്ങനെ എഴുതി: ജീവിതത്തില്‍നിന്നും വലിച്ചുചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. അബൂബക്കറിന്റെ ജീവിതരേഖയും ജയില്‍ക്കുറിപ്പുകളും വായിക്കുമ്പോഴും നമുക്ക് തോന്നുന്നു, ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത ഒരേട്. സര്‍വത്ര ചോര പടര്‍ന്നിരിക്കുന്നു.- ഡോ. വത്സലന്‍ വാതുശ്ശേരി
അസാധാരണമായ വായനാനുഭവം സമ്മാനിക്കുന്ന ഓര്‍മക്കുറിപ്പുകള്‍.




Reviews
There are no reviews yet.