എന്റെ എഴുപതുകൾ
₹160.00 ₹128.00 20% off
In stock
കുറെ ദശകങ്ങൾക്കപ്പുറം ഏതു തീക്ഷ്ണമായ കാലഘട്ടവും, അതിലെ മഹത്-വിപത് അംശങ്ങൾ എല്ലാം കൂടിക്കലർന്ന രൂപത്തിലാണ് പിൻതലമുറകളുടെ പ്രതിച്ഛായാഭോഗപരതയ്ക്ക് തീനാവുക. ചരിതത്തിൽ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ സംഭവങ്ങളും പ്രിയപ്പെട്ടവരോ നിന്ദ്യരോ ആയ വ്യക്തികളും അവയെ, അവരെ ചുഴുന്ന നന്മതിന്മകളെക്കുറിച്ചുള്ള മൂല്യവിവേചനം ചോർന്നുപോയി ഗൃഹാതുരമൂല്യത്തിന്റെ പേരിൽ വിറ്റഴിയുന്ന പ്രവണതയുണ്ടാകും. ഒഷ്വിറ്റ്സിലെ അന്തേവാസികൾ ആയിരുന്നവരുടെ സൂപ്പുപാത്രങ്ങളോ അല്പവസ്ത്രങ്ങളോ പോലുള്ള സ്വകാര്യവസ്തുക്കൾ അവരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളോടൊപ്പം പ്രദർശനവസ്തുക്കളാകും. ഗാന്ധിയുടെ കണ്ണടയും ചെരിപ്പും ഗീതയും ഗോഡ്സെയുടെ കുപ്രസിദ്ധമായ സംഹിതയോടും തോക്കിനോടുമൊപ്പം പ്രദർശനവസ്തുക്കളാകും..
സ്വാതന്ത്ര്യാനന്തര കേരളചരിത്രത്തെ രാഷ്ട്രീയമായും സാംസ്കാരികമായും രണ്ടായി പകുക്കുന്ന എഴുപതുകളുടെ പ്രത്യയശാസ്ത്ര വേനലിനെക്കുറിച്ചുള്ള ഓർമകൾ. ഒപ്പം അഭിമുഖങ്ങളും ലേഖനങ്ങളും കുറിപ്പുകളും.
സി. ആർ. പരമേശ്വരന്റെ ഏറ്റവും പുതിയ പുസ്തകം