എന്റെ ഭരതന്‍ തിരക്കഥകള്‍
₹220.00 ₹176.00 20% off
In stock
ഭരതന്‍ എന്ന ചലച്ചിത്രകാരന്‍ എന്തൊക്കെയാണോ അതൊക്കെത്തന്നെയല്ലേ ജോണ്‍ പോളും എന്ന
നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്…-ഭരത് ഗോപി
ജോണ്‍ പോളിന്റെയും ഭരതന്റെയും ചലച്ചിത്ര മനസ്സിലൂടെയുള്ള ഒരനുയാത്രയുടെ ഫലം തരുന്നുണ്ട് ഈ തിരക്കഥയിലൂടെയുള്ള പാരായണ സഞ്ചാരം.-കെ.ജി. ജോര്‍ജ്
കൃത്രിമ സദാചാരത്തിന്റെയും മൂല്യവിചാരത്തിന്റെയും മൂടുപടമിട്ട ചില ബന്ധങ്ങളില്‍ ഗുപ്തമായി ത്രസിച്ച,
പ്രസരിച്ചിരുന്ന ലൈംഗികതയെ, തൊപ്പിക്കുള്ളില്‍ നിന്ന് പ്രാവിനെയെടുക്കുന്ന മാന്ത്രികനെപ്പോലെ ഭരതനും
ജോണ്‍ പോളും തുറന്നുവിട്ടു.-ബി. ഉണ്ണികൃഷ്ണന്‍
ജോണ്‍ പോള്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത പ്രശസ്തങ്ങളായ അഞ്ചു ചലച്ചിത്രങ്ങളുടെ തിരക്കഥകള്‍
ചാമരം
കാതോട് കാതോരം
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
മാളൂട്ടി
ചമയം
പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍. 1950ല്‍ എറണാകുളത്ത് ജനിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ടെലിഫിലിമുകള്‍ക്കുവേണ്ടിയും ഡോക്യുമെന്ററികള്‍ക്കുവേണ്ടിയും രചനയും സംവിധാനവും നിര്‍വഹിച്ചു. മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നിര്‍വാഹക സമിതിയില്‍ മലയാളത്തിന്റെ പ്രതിനിധി, അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ ദൃശ്യമാധ്യമ ഫാക്കല്‍റ്റിബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗം. നിരവധി ബഹുമതികളും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: അയിഷ എലിസബത്ത്. വിലാസം: പുതുശ്ശേരി, 49/3405, ചിലവന്നൂര്‍ റോഡ്, കടവന്ത്ര, എറണാകുളം.