Book EE KAALAVUM KADANNUPOKUM
Book EE KAALAVUM KADANNUPOKUM

ഈ കാലവും കടന്നുപോകും

200.00

In stock

Author: RAMACHANDRAN P A Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 158
About the Book

പി.എ. രാമചന്ദ്രൻ

ഇതൊരു ജീവചരിത്രമല്ല; എന്നാൽ പുസ്തകത്തിൽ പലേടത്തായി ചിതറിക്കിടക്കുന്ന ചിത്രങ്ങൾ അടുക്കിവെച്ചാൽ നല്ലൊരു ആത്മകഥയാകും. ഇതൊരു ശാസ്ത്രപുസ്തകമല്ല; എന്നാൽ ഇതിൽ ലഭ്യമായ ശാസ്ത്രയറിവുകൾ സംക്ഷേപിച്ചാൽ ഒരു ജനകീയ ശാസ്ത്രപുസ്തകമാകും. ഇതൊരു യാത്രാ വിവരണകൃതിയല്ല; പക്ഷേ, ഇതിലെ വിവരണങ്ങൾ ക്രോഡീകരിച്ചാൽ മികച്ച യാത്രാവിവരണകൃതിയാകും. അനേകം ചരടുകൾകൊണ്ട് നെയ്തെടുത്തിരിക്കുന്ന പരവതാനിയാണ് ഈ പുസ്തകം.
– കെ.ജയകുമാർ

ഒറ്റയ്ക്ക് കോവിഡിനെ നേരിട്ടുകൊണ്ട് ഒരു സൂപ്പർസീനിയർ സിറ്റിസൺ ഏഴെട്ടുമാസം കഴിച്ചുകൂട്ടിയ ജീവിതാനുഭവങ്ങളാണ് ഈ കാലവും കടന്നു പോകും… മനുഷ്യരായ മനുഷ്യർക്കെല്ലാം ഒരു പാഠപുസ്തകമായി സ്വീകരിക്കാവുന്നതാണ് ഈ ജീവിതപുസ്തകം.
– ആലങ്കോട് ലീലാകൃഷ്ണൻ

‘ഈ കാലവും കടന്നുപോകും’ എന്ന ഈ പുസ്തകം ഒരമൂല്യശില്പമാണ്.
– പ്രൊഫ. എം.കെ. പ്രസാദ്

ആഗോളപ്രവൃത്തിമണ്ഡലം നല്കിയ വിശാലവീക്ഷണം, നിരീക്ഷണ നിഗമനങ്ങളിലെ അളന്നുമുറിച്ച് കൃത്യത, നിലയ്ക്കാത്ത പ്രസാദാത്മകത, നിറവാർധക്യത്തിലും തുളുമ്പുന്ന ജീവിതവാഞ്ഛ, സാഹിത്യാഭിമുഖ്യം, എല്ലാറ്റിനുമുപരി തെളിഞ്ഞ ഭാഷ. ഈ കൃതിയെ സമാനവിഷയം കൈകാര്യം ചെയ്യുന്ന സമകാലികകൃതികളിൽനിന്ന് വേറിട്ടുനില്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഇങ്ങനെ ഏറെയാണ്.
– ഡോ. ഖദീജാ മുംതാസ്

മാനവരാശിയാകെ വിറങ്ങലിച്ചുനിന്ന മഹാമാരിക്കാലത്ത് ധീരതയോടെ പൊരുതി വിജയിച്ചതിന്റെ അസാധാരണമായ അനുഭവക്കുറിപ്പുകൾ.

The Author

You're viewing: EE KAALAVUM KADANNUPOKUM 200.00
Add to cart