Book DOOTH
Book DOOTH

ദൂത്

180.00 153.00 15% off

In stock

Author: Sethu Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 152
About the Book

ദൂതിലെ വിഷമപ്രശ്‌നവും അതിന്റെ നാടകീയതയും ഭാസന്റെ കലാപ്രതിഭയ്ക്ക് വലിയ പ്രേരണകളായിരുന്നു. ഒരു എതിര്‍ഭാവനയിലൂടെ ദൂതിന്റെ പ്രശ്‌നങ്ങളെ നമ്മുടെ കാലഘട്ടത്തിന്റെ മനുഷ്യാവസ്ഥയിലേക്ക് കൊണ്ടുവരികയാണ് സേതു ചെയ്തത്. കഥയെ സംവാദമാക്കി രൂപപ്പെടുത്തിക്കൊണ്ടാണ് സേതു ഇത് നിര്‍വഹിക്കുന്നത്. അതു സ്വാഭാവികമാണ്. കാരണം, ദൂത് ഭാഗികമായി സംവാദം തന്നെയാണ്. കഥ എഴുതുന്നതും സംവാദത്തെ രൂപപ്പെടുത്തുന്നതും ജ്ഞാനത്തെ സൃഷ്ടിക്കുന്നതും ഒന്നുതന്നെയാണെന്ന് ഈ ആഖ്യാനം വ്യക്തമാക്കുന്നു. ഇത് സേതുവിന്റെ കഥാരചനയിലെ പുതുമയുറ്റ ആരോഗ്യമാണ്.
-കെ.പി. അപ്പന്‍

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൂത് എന്ന കഥയുള്‍പ്പെടെ ഗുരു, ഇരുപത്തൊന്നാം നൂറ്റാണ്ട്, ഗോസായ, ഒറ്റ്, ആകാശത്തില്‍ ഒരു കൂട്, നാല്പത്തിയൊന്ന്, രാമേട്ടന്‍, വണ്ടി… തുടങ്ങി പതിനേഴു കഥകള്‍.

 

The Author

സേതു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാ വിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്‌നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍), എഴുത്തച്ഛന്‍ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, സമസ്തകേരള സാഹിത്യ പരിഷദ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പുറമേ പാണ്ഡവപുരം ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പത്തു ഭാഷകളിലേക്കും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലേക്കും ആറാമത്തെ പെണ്‍കുട്ടി മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമാണ്. email: sethu42@gmail.com

Reviews

There are no reviews yet.

Add a review

You're viewing: DOOTH 180.00 153.00 15% off
Add to cart