Book DISABODHATHINTE DARSANAM
Disabhodhathinte-Darsanam-2
Book DISABODHATHINTE DARSANAM

ദിശാബോധത്തിന്റെ ദര്‍ശനം

300.00 255.00 15% off

In stock

Author: Parameshwaran P Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 248
About the Book

പി. പരമേശ്വരൻ

വിശാലവീക്ഷണത്തോടെ വൈവിധ്യമാർന്ന സമകാലികപ്രശ്നങ്ങളും അവയുടെ ചരിത്രപശ്ചാത്തലങ്ങളും പഠിച്ച് സ്വന്തമായ നിലപാടുകൾ വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കുന്ന കഴിവുറ്റ ഒരു ചിന്തകനെയും മാർഗദർശിയെയും ആണ് ഈ പുസ്തകത്തിൽ നാം കണ്ടുമുട്ടുന്നത്. എന്നാൽ, ഇത്തരം പ്രശ്നങ്ങളിലൊന്നും അന്തിമനിർണയം ആർക്കും സാധ്യമാവില്ലല്ലോ. ദീർഘകാലത്തെ പഠനങ്ങളുടെയും സാധനയുടെയും സാക്ഷാത്ക്കാരം ഇവിടെയുണ്ട്. ഇതിലൂടെ കടന്നുപോകുന്ന ബുദ്ധിമാന്മാരായ വായനക്കാർക്കെല്ലാം ജാതിമതകക്ഷിഭേദം കൂടാതെ ഈ സമാഹാരം പ്രയോജനപ്പെടും എന്ന് എനിക്കുറപ്പുണ്ട്.
– എം.ജി.എസ്. നാരായണൻ

മാനവരാശി അഭിമുഖീകരിക്കുന്ന വ്യത്യസ്തവും എന്നും പ്രസക്തവും സുപ്രധാനവുമായ ചില അടിസ്ഥാനവിഷയങ്ങളെ സംബന്ധിച്ച ലേഖനങ്ങൾ. പ്രാചീനവും നവീനവുമായ വിജ്ഞാനങ്ങളെയും പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങളെയും തന്റേതായ രീതിയിൽ സമന്വയിപ്പിച്ചു വീക്ഷിക്കുന്ന ഒരു ചിന്തകനെ ഈ ലേഖനങ്ങളിൽ കാണാം. നമ്മുടെ അധിഷ്ഠാനശിലകളിൽ ഉറച്ചുനിന്നുകൊണ്ട് ഗ്രന്ഥകാരൻ അവയെ ആർജവത്തോടെ വിലയിരുത്തുകയും സ്വന്തം വീക്ഷണകോണിലൂടെ വിമർശനാത്മകമായി സ്വാംശീകരിക്കുകയും ചെയ്യുന്നു.

ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഭാരതത്തിന് അതിന്റെ ചരിത്രപരമായ ദൗത്യം നിർവഹിക്കേണ്ടത് അനിവാര്യമാണെന്ന വസ്തുത ഊന്നിപ്പറയുന്ന ലേഖനങ്ങൾ.

The Author

Description

You're viewing: DISABODHATHINTE DARSANAM 300.00 255.00 15% off
Add to cart