Book DHWANIPRAYANAM
Book DHWANIPRAYANAM

ധ്വനിപ്രയാണം

450.00 382.00 15% off

Author: Leelavathi M. Dr Category: Language:   MALAYALAM
ISBN: Edition: 1 Publisher: Mathrubhumi
Specifications
About the Book

കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം
അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്‌നേഹമയിയായ അമ്മ ഡോ. എം. ലീലാവതി.
വിദ്യകൊണ്ട് ചിറകുകള്‍ സമ്പാദിച്ച് ജ്ഞാനദേവതയുടെ
നഭോമണ്ഡലത്തില്‍ പറന്നെത്താന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി
നേരിടുന്ന അഗ്നിപരീക്ഷകളുടെ കലവറയില്ലാത്ത നേര്‍ചിത്രം. പെണ്‍മയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകള്‍
നനയാതെ, മനസ്സ് ആര്‍ദ്രമാകാതെയും, വായിച്ചു പോകാന്‍ ആവില്ല.
-സി. രാധാകൃഷ്ണന്‍
പാരമ്പര്യത്തില്‍നിന്ന് ഉൗര്‍ജ്ജം സ്വീകരിക്കുകയും
ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയെ
പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ
മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ.

The Author

ഗുരുവായൂരിനടുത്ത് കോട്ടപ്പടിയില്‍ കഴുകമ്പള്ളി കുഞ്ചുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യ മാണ്ടലിന്റെയും മകളായി 1929ല്‍ ജനനം. 1949ല്‍ മഹാരാജാസ് (എറണാകുളം) കോളേജില്‍നിന്ന് ബി.എ. പാസ്സായി. '49 മുതല്‍ െ്രെപവറ്റ് കോളേജ് അധ്യാപിക. '51ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് െ്രെപവറ്റായി പഠിച്ച് എം.എ. ബിരുദമെടുത്തു. '52ല്‍ പാലക്കാട് ഗവ. വിക്ടോറിയാ കോളേജില്‍ അധ്യാപികയായി. 1964 മുതല്‍ മഹാരാജാസില്‍ 18 കൊല്ലം. 1983ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. 1972ല്‍ പി.എച്ച്.ഡി. (കേരള യൂണിവേഴ്‌സിറ്റി). മുഖ്യ കൃതികള്‍: നിരൂപണം, കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവരംഗം, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം (ഷോളോഖോവിന്റെ കൃതികളുടെ പഠനം) വര്‍ണരാജി, ജിയുടെ കാവ്യജീവിതം, മലയാള കവിതാ സാഹിത്യചരിത്രം, അമൃതമഗ്‌നുതേ, കവിതാധ്വനി, സത്യം ശിവം സുന്ദരം, ശൃംഗാരചിത്രണം സി.വിയുടെ നോവലുകളില്‍, കാവ്യാരതി, മഹാകവി വള്ളത്തോള്‍, ആദിരൂപങ്ങള്‍ സാഹിത്യത്തില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, കവിതാരതി, കൊച്ചിയിലെ വൃക്ഷങ്ങള്‍ ഒരു പാരായണം, ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് ഒരു പഠനം, അപ്പുവിന്റെ അന്വേഷണം സി. രാധാകൃഷ്ണന്റെ ഒമ്പതു നോവലുകളുടെ പഠനം, സാഹിത്യനിരൂപണത്തിലെ ദിശാബോധം, അസുരവിത്ത് ഒരു പഠനം, അര്‍ഥാന്തരങ്ങള്‍, നമ്മുടെ പൈതൃകം, സ്ത്രീസ്വത്വാവിഷ്‌കാരം മലയാള സാഹിത്യത്തില്‍, ഭാരതസ്ത്രീകള്‍ വൈദികകാലം മുതലുള്ള സംസ്‌കൃത സാഹിത്യത്തില്‍. സാഹിത്യേതര വിഷയങ്ങള്‍: ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം, കരിയുന്ന കുട്ടികള്‍. ജീവിതചരിത്രങ്ങള്‍: ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേയ്ല്‍, അണയാത്ത ദീപം(മഹാത്മാഗാന്ധി), മൗലാനാ അബ്ദുള്‍കലാം ആസാദ്. കവിത: അശ്രുപൂജ, നിറഞ്ഞ കണ്ണ്. ഇംഗ്ലീഷിലെ രചനകള്‍: ങമവമസമ്ശ ടമിസമൃമ ഗൗൃൗു, ഋറമലൈൃൃ്യ ഏീ്ശിറമി ചമശൃ. മുഖ്യ പുരസ്‌കാരങ്ങള്‍: സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, സി.വി. രാമന്‍പിള്ള അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ബഷീര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത്ത് (കൊല്‍ക്കൊത്ത സംവത്സരസമ്മാന്‍ ബാലാമണിയമ്മ പുരസ്‌കാരം, ദേവീപ്രസാദം ട്രസ്റ്റ് പുരസ്‌കാരം, കൊച്ചി ദേവസ്വം ബോര്‍ഡ് പുരസ്‌കാരം, ഗുപ്തന്‍നായര്‍ പുരസ്‌കാരം, വിലാസിനി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, പൂന്താനം അവാര്‍ഡ്, പത്മശ്രീ ബഹുമതി.

You're viewing: DHWANIPRAYANAM 450.00 382.00 15% off
Add to cart