Add a review
You must be logged in to post a review.
₹250.00 ₹225.00
10% off
Out of stock
1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമനുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും ‘മൃഗ’ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്‍കിയ ജോലിയുപേക്ഷിച്ച് ബിഥോവന്റെ സെവന്‍ത്‌സിംഫണിയും മോസാര്‍ട്ടിന്റെ സംഗീതവും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി. ആ വെമ്പലിനിടയില്‍ അരവിന്ദന്‍ സ്വയം ഒരു സിംഫണിയായി മാറുകയായിരുന്നു… ചോര വാര്‍ന്നൊഴുകുന്ന മനസ്സുമായി ജന്മാന്തരങ്ങളിലൂടെ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവത്വത്തിന്റെ കഥ അപൂര്‍വ്വഭംഗിയോടെ ആവിഷ്‌കരിക്കുന്ന ശക്തമായ നോവല്‍.
മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.
You must be logged in to post a review.
Reviews
There are no reviews yet.