Book DARMARTHAKAMAS
Book DARMARTHAKAMAS

ധർമ്മാർത്ഥകാമാസ്

420.00 378.00 10% off

In stock

Author: SYAM SREENIVAS Category: Language:   MALAYALAM
ISBN: ISBN 13: 9789348314673 Edition: 1 Publisher: ROMANSON PRINTING & PUBLISHING
Specifications Pages: 211 Binding: NORMAL
About the Book

ധർമ്മാർത്ഥകാമാസ് – ഒരു കാർട്ടൂണിക്കൽ ജേണി
( ഇന്ത്യൻ ഭാഷകളിൽ ആദ്യത്തെ കാർട്ടൂണിക്കൽ യാത്രാവിവരണം )

“ നാളിതുവരെ മലയാളികൾ കണ്ടും കേട്ടും പരിചയിച്ച യാത്രാവിവരണ – സഞ്ചാര സാഹിത്യ കൃതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പുസ്തകം. മലയാളത്തിൽ ഇത്തരമൊരു കൃതി ഇതാദ്യമാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഷകളിൽ സമാനമായ കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളതായും അറിവില്ല. ആകെക്കൂടി ലഭ്യമായിട്ടുള്ളത് നാടുകാണാൻ എപ്പോഴെങ്കിലുമൊക്കെ എത്തിയ വിദേശികളായ കാർട്ടൂണിസ്റ്റുകൾ അവരുടെ ഇന്ത്യൻ ജീവിതയാത്രയുടെ കാരിക്കേച്ചറുകൾ ഏതാനും ഫ്രെയിമുകളിൽ വരച്ചുവച്ചിട്ടുള്ളതു മാത്രമാണ്. വാസ്തവത്തിൽ ഈ പുസ്തകം തുറക്കുമ്പോൾ നമ്മൾ ഒരു ചരിത്രത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ്. അറിയപ്പെടുന്ന എല്ലാ രാഷ്ട്രീയ നിരീക്ഷകരും വിമർശകരും കാർട്ടൂണിസ്റ്റുകൾ ആയിരുന്നു എന്നതാണ് ചരിത്രം. ആ ചരിത്രം ഇവിടെയും ആവർത്തിക്കുന്നു. പുറമേ പുകയുന്ന സെൻസിറ്റീവായ വിഷയങ്ങളിൽ പോലും അത്രമേൽ അനായാസകരമാണ് എഴുത്തുകാരൻ തൻറെ നിലപാട് വ്യക്തമാക്കുന്നത്. കണ്ണും പൂട്ടിയിരിക്കുന്നവരോട്, “ കേൾക്കുകയെങ്കിലും ചെയ്തുകൂടെ ?” എന്ന ചോദ്യം ഈ പുസ്തകത്തിൽ പലയിടത്തും പ്രതിധ്വനിക്കുന്നതായി കാണാം..”

( ഡോ: അശോക് ഡിക്രൂസ്, പുസ്തകത്തിൻ്റെ അവതാരികയിൽ നിന്ന്)

The Author

You're viewing: DARMARTHAKAMAS 420.00 378.00 10% off
Add to cart