Book DARK FANTESY
Book DARK FANTESY

ഡാര്‍ക്ക് ഫാന്റസി

190.00 171.00 10% off

Out of stock

Author: JISA JOSE Categories: , Language:   MALAYALAM Tag:
Publisher: Logos Books
Specifications Pages: 170
About the Book

ജിസ ജോസ്

ക്രൈം ത്രില്ലര്‍

ഒരു കൂട്ടക്കൊലപാതകത്തിന്റെ ദുരൂഹതയഴിക്കുന്ന അത്യന്തം ഉദ്വേഗവും ഭയവും സാഹസികതയും നിറഞ്ഞ നോവലാണ് ഡാര്‍ക്ക് ഫാന്റസി. തീര്‍ത്തും സ്ത്രീകളാണ് നോവലിന്റെ കേന്ദ്രസ്ഥാനത്ത്. ഒരേസമയം ജീവിതത്തിന്റെ ആഴവും മനുഷ്യരിലെ ദുരൂഹമായ കുറ്റവാസനയുടെ കാരണങ്ങളും നോവല്‍ വെളിച്ചത്ത് കൊണ്ടുവരുന്നു. കൊല നടന്നിടത്ത് മറഞ്ഞുകിടന്ന നോവലെന്ന് വിളിക്കാവുന്ന ഒരു ഡയറിയുടെ വായനയിലൂടെ അന്‍പത് വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നു. ചിരപരിചിതമല്ലാത്ത ആഖ്യാനരീതിയും അന്വേഷണരീതിയും നോവലിന് ഓരോ പേജിലും പിരിമുറക്കം നല്‍കുന്നു. അതിനോടൊപ്പം ഒരു ക്രൈം നോവലെന്നതിനുപരി മനുഷ്യജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ചും അതിന്റെ തകര്‍ച്ചകളെക്കുറിച്ചും അത് മനുഷ്യനെ മാറ്റിമറിക്കുന്നതിനെക്കുറിച്ചുമുള്ള ദര്‍ശനങ്ങള്‍ നല്‍കുന്ന പുസ്തകം കൂടിയാണിത്. ജിസാ ജോസിന്റെ ആദ്യ ക്രൈം ത്രില്ലര്‍.

The Author