ദൈവത്തിൻ്റെ സ്വന്തം വക്കീൽ
₹499.00 ₹424.00 15% off
Out of stock
Get an alert when the product is in stock:
ദൈവത്തിന്റെ സ്വത്തം വക്കീല്‍ ആത്മകഥ
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
നീതിക്ക് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സത്യം പുറത്തു കൊണ്ടു വരാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം. വ്യക്തിപരമായ താല്പര്യങ്ങളില്ലാതെ ഒരു കന്യാസ്ത്രീയ്ക്ക് മരണാനന്തര നീതി ലഭിക്കുവാന്‍ വേണ്ടി ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ ഹോമിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികൂല സാഹചര്യങ്ങള സഹനം കൊണ്ടും ധീരതകൊണ്ടും നേരിട്ട് നിയമയുദ്ധം നടത്തി വിജയിച്ചതിന്റെ ചരിത്രം ആവേശകരമാണ്. ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രതിഷേധത്തിന്റെ ആളിക്കത്തുന്ന അഗ്നിക്ക് മീതെ നടന്നുനീങ്ങിയ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജീവിതാനുഭവങ്ങള്‍ കോറിയിട്ട കാലം കാത്തിരുന്ന പുസ്തകം. നീതി നിഷേധിക്കപ്പെട്ടവന്റെയും പീഡിതന്റെയും കണ്ണീരുണങ്ങാത്ത ജീവിതത്തിലൂടെ നന്മയുടെ പ്രതീകമായി നടന്നുപോയ ജോമോന്റെ വിശുദ്ധവിപ്പവത്തിന്റെ നാള്‍വഴികള്‍. അഭയ കേസില്‍ ഇതുവരെ ഒരു മാധ്യമവും വെളിപ്പെടുത്താത്ത ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഈ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.