Add a review
You must be logged in to post a review.
₹240.00
In stock
നിങ്ങള്‍ ചെയ്യുന്ന ഏതു പ്രവൃത്തിയിലും ആധികാരികമാവുക, സ്വാഭാവികമാവുക, സത്യസന്ധമാവുക. അപ്പോള്‍ നിങ്ങള്‍ ഒരു സ്വാഭാവിക മനുഷ്യനാകും. അസ്വാഭാവികമായ മനുഷ്യനാണ് രോഗാതുരനായിരിക്കുന്നത്. അപ്പോള്‍ അയാള്‍ പുരോഹിതരാല്‍ ചൂഷണം ചെയ്യപ്പെടാതിരിക്കില്ല. മനുഷ്യനെ ഇത്ര അനായാസകരമായി പുരോഹിതന്മാര്‍ക്ക് ഇരയാക്കിത്തീര്‍ത്തത് എന്താണ്? അവന്റെ ദു:ഖം. മതം ഒരു കോണ്‍കളിയാണ്. പുരോഹിതര്‍ ആദ്യം നിങ്ങളുടെ സന്തോഷത്തെ കഴിയുന്ന വിധത്തില്‍ നശിപ്പിക്കുന്നു. അങ്ങനെ ഒരിക്കല്‍ നിങ്ങള്‍ ദു:ഖിതരായി കഴിഞ്ഞാല്‍ പുരോഹിതന്‍ തന്റെ കട തുറന്ന് വെച്ചിരിപ്പുണ്ട്. വേണ്ട ഉപദേശം അവിടെനിന്നു വാങ്ങാം.-ഓഷോ
നമ്മുടെ ഭയം, നമ്മുടെ മരണം അതാണ് ദൈവത്തെ സൃഷ്ടിച്ചത്. അന്ധകാരത്തോടുള്ള മനുഷ്യന്റെ ഭയം, രോഗത്തെക്കുറിച്ച്, വാര്‍ദ്ധക്യത്തെക്കുറിച്ച്, മരണത്തെക്കുറിച്ചുള്ള ഭയം. അതില്‍ നിന്ന് ഒരു സംരക്ഷണം നമുക്ക് ആവശ്യമാണ്. ഒരിടത്തും ഒരു സംരക്ഷണവും കണ്ടെത്താന്‍ കഴിയാതിരിക്കുമ്പോള്‍ ദൈവത്തെ കണ്ടുപിടിക്കുന്നു, ഒരാശ്വാസമായി.
വായനക്കാരെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന ഏഴ് അധ്യായങ്ങളാണ് ദൈവം മരിച്ചു എന്ന പുസ്തകത്തില്‍. ദൈവം ഒരുപാവക്കൂത്തുകാരന്‍, ദൈവം മനുഷ്യനോടുള്ള ഒരു അപമര്യാദ, ദൈവം നാളെ നാളെ, നീളെ നീളെ, ദൈവം ഒരു നുണയാകുന്നു, ദൈവം നിങ്ങളുടെ അരക്ഷിതത്വമാകുന്നു, ദൈവം ആദിപാപി, ദൈവം പുരോഹിതന്റെ കച്ചവടോപാധിയാകുന്നു.
You must be logged in to post a review.
Reviews
There are no reviews yet.