Description
ഇതൊരു അന്വേഷണമാണ്. ഒരത്തൻ ഈനാശുവിൽനിന്ന് നഷ്ടപ്പെട്ട നിധി തേടിയുള്ള ഒരു യാത്ര. ആ യാത്രയിൽ കണ്ടുമുട്ടുന്നവർക്കെല്ലാം ഓരോ കഥകളാണ്. മുന്നിൽ വരുന്ന പലതിനും നമ്മളോട് എന്തൊക്കൊയോ പറയാനുണ്ട്. അങ്ങനെ ഒരു വണ്ടിക്കഥയിലൂടെ പല ജീവിതങ്ങളിലെ യാഥാർത്ഥ്യങ്ങൾ തേടുകയാണ് ഈ നോവൽ. ഒരത്തൻ ഈനാശു എന്ന വ്യവസായസാമ്രാജ്യത്തിൽ നിന്ന് തുടങ്ങി വർഷങ്ങൾ നീണ്ട ഗാഢപ്രണയത്തിൻ്റെ മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം. ഒരത്തൻ്റെ സാമ്രാജ്യത്തിൽ കയറി കളിച്ചതാരാണ്? ഈ കഥയിൽ ആ കോണ്ടെസ്സ കാറിനുള്ള പങ്ക് എന്താണ്? നഷ്ടപ്പെട്ടുപോയത് കണ്ടെത്താനാകുമോ ? എന്നിങ്ങനെ അനേക ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം തേടൽ കൂടിയാണ് ഈ കഥ. പാൻ ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളുടെ ഒരു നേർക്കാഴ്ച



