കമ്യൂണിസ്റ്റ് കേരളം
₹570.00 ₹484.00 15% off
In stock
കെ ബാലകൃഷ്ണന്‍
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, പഴശ്ശി, പുന്നപ്ര-വയലാര്‍, ഒഞ്ചിയം, ശൂരനാട്, മുനയന്‍കുന്ന്, പാടിക്കുന്ന്… തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍. നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതിവീണ എണ്ണിയാൽതീരാത്ത രക്തസാക്ഷികൾ ….. പതിറ്റാണ്ടുകള്കൊണ്ട് രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും നവകേരളത്തെ രൂപപെടുത്തിയെടുത്ത് ലോകത്തിനു മുന്നിൽ കേരളമാതൃക സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിട്ട വെല്ലുവിളികളെയും സന്ദിഗ്ധഘട്ടങ്ങളെയും സൂഷ്മമായി ആവിഷ്കരിക്കുന്ന ചരിത്രപുസ്തകം
മയ്യിൽ ചെറുപഴശ്ശിയിൽ എ കെ കൃഷ്ണൻ നമ്പ്യാരുടെയും കെ ശ്രീദേവിയുടെയും മകനായി 1963 ഏപ്രിൽ 20ന് ജനിച്ചു .മയ്യിൽ ഗവ. ഹൈസ്കൂൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .മലയാളത്തിൽ എം എ .,ബി എഡ് .ബിരുദം ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് ,ദേശാഭിമാനി വരിക എഡിറ്റർ ഇൻ ചാർജ് ,മാതൃഭൂമി കാസർഗോഡ് കണ്ണൂർ ബ്യൂറോ ചീഫ് എന്നി നിലകളിൽ പ്രവർത്തിച്ചു .വി എസ് .അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ മാതൃഭൂമി എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നു .