Description
പരിഭാഷ: ജമാല്‍ കൊച്ചങ്ങാടി
വെറുമൊരു മാധ്യമ പഠനകൃതിയല്ലിത്. ലോകചരിത്രത്തിന്റെ വികാസത്തിലേക്കുള്ള എത്തിനോക്കലാണ്. രാഷ്ട്രീയം, തത്വചിന്ത, കല, ശാസ്ത്രം, സാഹിത്യം തുടങ്ങി പല മേഖലകളിലെയും 25 ചരിത്രനായകര്‍. ക്രിസ്റ്റഫര്‍ സില്‍വസ്റ്റര്‍ എഡിറ്റ് ചെയ്ത പെന്‍ഗ്വിന്‍ ബുക് ഓഫ് ഇന്റര്‍വ്യൂസില്‍ 87 അഭിമുഖങ്ങള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കൂടുതല്‍ വിവേചനബുദ്ധി കാട്ടിയത് ജമാല്‍ കൊച്ചങ്ങാടിയാണ്. പെന്‍ഗ്വിന്‍ സമാഹാരത്തില്‍ ലെനിനില്ല. സ്റ്റീഫന്‍ ഹോക്കിങ്ങില്ല, എഡ്വേര്‍ഡ് സെയ്ദില്ല, മാര്‍ക്വേസില്ല, നെരൂദയില്ല, മിലന്‍ കുന്ദേരയില്ല. എന്തിനേറെ, ചാര്‍ലി ചാപ്ലിനില്ല.
ജമാല്‍ കൊച്ചങ്ങാടിയുടെ പുസ്തകത്തില്‍ ഇവരെല്ലാമുണ്ട്.
-എന്‍.പി. രാജേന്ദ്രന്‍ (കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍)







