ചോരശാസ്ത്രം
₹190.00 ₹171.00
10% off
In stock
വി. ജെ. ജയിംസ്
‘അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധർമ്മസങ്കടം. വിഷയത്പരനായ ഒരു തസ്‌കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങൾ കള്ളനെയും ആവേശിച്ചു. ഗാന്ധിനാമമുള്ള മൂന്നാംതെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുള്ള പെൺകുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനില മന്ദിരത്തിന്റെ മുകൾമുറിയിലേക്ക് അവന്റെ വിചാരങ്ങൾ ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അള്ളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങൾക്ക് നേർവാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താൽ അവന്റെ മുമ്പിൽ വാതായനങ്ങൾ പൂട്ടുതുറന്ന് നിവർന്നു കിടക്കുമല്ലോ.’