Description
തലചായ്ക്കാന്‍ ഇടം തേടി അലയുന്ന നിരവധി മനുഷ്യര്‍ക്കൊപ്പം നടന്നുകൊണ്ട് പല സ്ഥലകാലങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് വി.കെ. സുരേഷിന്റെ ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍.’ വൈചിത്ര്യമാര്‍ന്ന അനുഭവതലങ്ങളിലൂടെ ഇത് കടന്നുപോകുന്നു. വിരുദ്ധ സാഹചര്യങ്ങളെ ഏതുവിധേനയും മറികടക്കാനുള്ള കഠിനയത്‌നങ്ങള്‍ക്കിടയില്‍ ഹൃദയാലുക്കളായ മനുഷ്യരുടെ പരസ്പരപരിഗണനയും തെളിഞ്ഞ സ്‌നേഹവായ്പും ആവിഷ്‌കൃതമാകുന്നത് ആര്‍ദ്രതയോടെയാണ്. മണ്ണിന്റെ പശിമയുള്ള വാമൊഴിസൗന്ദര്യം അനുവാചകര്‍ക്ക് ഒരു സവിശേഷാനുഭവമാകും, തീര്‍ച്ചയായും.
-സി.വി. ബാലകൃഷ്ണന്‍
വി.കെ. സുരേഷിന്റെ ആദ്യത്തെ നോവല്‍






