Add a review
You must be logged in to post a review.
₹280.00 ₹252.00 10% off
Out of stock
‘ചിരിയും കരച്ചിലും, പകലും രാവും പോലെ, പ്രകൃതിയുടെ രണ്ട് തുല്യാവസ്ഥകളാണ്. ചിരിയുടെ പുറകെ കരച്ചിലും, പകലിനു പിന്നാലെ രാവും, പ്രകൃതി നിയമമാണ്. രണ്ടിനും തുല്യ അനുപാതവും. പ്രകൃതിയുടെ ഈ നിയമം മനുഷ്യര്‍ക്കും ബാധകമാണ്. അവരുടെ ചിരിക്കും കരച്ചിലിനും തുല്യ അനുപാതം വേണം. അഥവാ, ആ തുല്യത പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ചിരിയുടെ അളവു വേണം കൂട്ടാന്‍, കരച്ചിലിന്റേതല്ല, സുഖദുഃഖ മിശ്രിതമായ ജീവിതത്തില്‍, സുഖത്തിന്റെ അളവ് കൂടുമ്പോള്‍, അത് അതിര് കവിയാതിരിക്കാനും ശ്രദ്ധിക്കണം, കരച്ചില്‍ തൊട്ടുപുറകേയുണ്ട്! ഏറെച്ചിരിച്ചാല്‍ കരയുന്നത് അതുകൊണ്ടാണ്… വലിയ സംഘര്‍ഷങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന ഇന്നത്തെ മനുഷ്യന്‍ ഒരിക്കലും ഉപേക്ഷിക്കരുതാത്ത ഒരു ദിവ്യ ഔഷധമാണ് ചിരി. അരശതാബ്ദം കഴിഞ്ഞ്, ഞാന്‍ നിങ്ങളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട്, ഇത് എന്റെ മുപ്പത്തൊന്നാമത്തെ ‘ചിരിപ്പുസ്തകം’. സ്വീകരിക്കുക… നമുക്ക് ചിരിക്കാം. ചിരിയുടെ പൊന്‍പൂത്തിരികള്‍ കത്തിച്ചുയര്‍ത്താം. ആകാശത്തവ പൊട്ടിച്ചിരിക്കുന്ന ക്ഷത്രങ്ങളാവട്ടെ!
You must be logged in to post a review.
Reviews
There are no reviews yet.