₹340.00 ₹306.00
10% off
Out of stock
അതിവിശിഷ്ടമായ ഒരു ആയുര്‍വ്വേദഗ്രന്ഥം
അഷ്ടവൈദ്യന്മാരും അവരുടെ ശിഷ്യപരമ്പരയില്‍പ്പെട്ട അനേകം ആയുര്‍വ്വേദചികിത്സകന്മാരും പുറമേ മറ്റനേകം പാരമ്പര്യ വൈദ്യന്മാരും തലമുറകളായി ആയുര്‍വ്വേദചികിത്സയ്ക്ക് ആശ്രയിച്ചിരുന്ന ഒരു വിശിഷ്ടഗ്രന്ഥം. അഷ്ടാംഗഹൃദയത്തോടൊപ്പം ചികിത്സാമഞ്ജരിയും ഹൃദിസ്ഥമാക്കുന്ന കാര്യത്തില്‍ പണ്ടത്തെ വൈദ്യന്മാര്‍ ശ്രദ്ധിച്ചിരുന്നു. കേരളീയമായ ആയുര്‍വ്വേദ ചികിത്സാസമ്പ്രദായം മനസ്സിലാക്കുവാന്‍ ചികിത്സാമഞ്ജരിയെ തന്നെ ആശ്രയിക്കണം. എല്ലാ രോഗങ്ങള്‍ക്കുമുള്ള സാംഗോപാംഗമായ ചികിത്സ ഇതില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഏതൊരു ആയുര്‍വ്വേദവൈദ്യനും വൈദ്യവിദ്യാര്‍ത്ഥിക്കും ഒഴിച്ചുകൂടാനാവാത്ത ഈ ഗ്രന്ഥത്തിന് ഭാവാര്‍ത്ഥമെഴുതിയിട്ടുള്ളത് പണ്ഡിതനും കവിയും സാഹിത്യകാരനുമായ ഡി. ശ്രീരാമന്‍നമ്പൂതിരി ആണ്. ആധുനികരുടെ ഉപയോഗത്തിനു ചേര്‍ന്നവിധം ഔഷധങ്ങളുടെ അളവുകളും തൂക്കങ്ങളും മെട്രിക്ക് രീതിയിലേക്ക് മാറ്റി അനുബന്ധം നല്‍കിയിരിക്കുന്നു.