Book CHIDAGNIKUNDASAMBHOOTHAA
Book CHIDAGNIKUNDASAMBHOOTHAA

ചിദഗ്നികുണ്ഡ സംഭൂതാ

380.00 323.00 15% off

In stock

Author: Sujathadevi Category: Language:   MALAYALAM
Publisher: Mathrubhumi
Specifications
About the Book

സുജാതാദേവി

അക്ക മഹാദേവി, കാരയ്ക്കലമ്മയാർ, ലാൽ ​ദെദ്, ആണ്ടാൾ, മീരാബായ് എന്നീ അത്യപൂർവങ്ങളായ അഞ്ച് സ്ത്രീജന്മങ്ങളെപ്പറ്റിയാണ് സുജാതാദേവിയുടെ ഈ പഠനം.
അതൊരു കഠിനകാലമായിരുന്നു. വിദേശീയമായ ആക്രമണങ്ങളുടെയും അതിശക്തമായ പുരുഷാധിപത്യത്തിന്റെയും കാലം. അസ്വാതന്ത്യത്തിന്റെ അഗ്നിമുദ്രകൾ സ്ത്രീയുടെ നെറുക തുരന്ന് അങ്കിതമായിരുന്ന കാലം. ആ കാലത്താണ് കുടുംബത്തെയും സമൂഹത്തെയും മാത്രമല്ല, ആടയും ഉടലുംകൂടി വെടിയാൻ ധീരത കാട്ടി ഒറ്റയ്ക്കു നടന്ന ഈ സ്ത്രീകൾ ആത്മാന്വേഷിണികളായി, ഉന്മത്തരായി പഞ്ചാഗ്നിജ്ജ്വാലകൾ പോലെ എരിഞ്ഞുയർന്ന് ചുറ്റുമുള്ളവരെയെല്ലാം പൊള്ളിച്ചത്. ഇവരുടെ പാടലുകൾക്ക് മറവും ഒളിവുമൊന്നുമില്ല. അവർ ഈശ്വരനോട് വിളിച്ചു പറഞ്ഞു; ഇതാ ഞാൻ, എന്നെ സ്വീകരിക്കുക…
ആത്മാന്വേഷിണികളായ അഞ്ച് ഭക്തകവയിത്രികളെക്കുറിച്ചുള്ള പഠനം

The Author

You're viewing: CHIDAGNIKUNDASAMBHOOTHAA 380.00 323.00 15% off
Add to cart