ചട്ടമ്പിസ്വാമികൾ
₹120.00 ₹102.00 15% off
In stock
ഡോ. ഗോപി പുതുക്കോട്
കേരളത്തിന്റെ നവോത്ഥാനനായകനും സാമൂഹിക പരിഷ്കർത്താവുമായ ചട്ടമ്പിസ്വാമികളുടെ ജീവിതകഥ. ലോകമേ തറവാട് എന്ന തത്ത്വത്തിലൂന്നി ലളിതമായ ജീവിതം നയിച്ച സ്വാമികൾ കേരളീയസമൂഹത്തിന് എന്നും ഉത്തമമാതൃകയാണ്. സകലജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന, ഭേദചിന്തകളില്ലാത്ത, അദ്വൈതവേദാന്തമായിരുന്നു അദ്ദേഹത്തിന്റെ ജീവിതസാരം. വേദേതിഹാസങ്ങളും ശ്രുതികളും സ്മൃതികളും പകർന്നുനല്കുന്ന പൗരസ്ത്യ ദർശനങ്ങളാണ് സ്വാമികളുടെ ധിഷണാലോകത്തിലുണ്ടായിരുന്നത്. അതിൽനിന്നുരുത്തിരിഞ്ഞ സ്വത്രന്തമായ ജീവിതപദ്ധതിയിലൂടെ സാമൂഹികതിന്മകൾക്കെതിരേ പ്രവർത്തിച്ചു. മലയാളികളുടെ മനസ്സിനെയും ചിന്തകളെയും നവീകരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ലളിതമായ ഭാഷയും പ്രായോഗികതയിൽ അധിഷ്ഠിതമായ ചിന്തയും കൊണ്ട് കേരളീയ സമൂഹത്തെ സ്വാമികൾ നൂതനമായൊരു പ്രകാശത്തിലേക്കു നയിച്ചു.
കേരളത്തിന്റെ സാമൂഹികനവോത്ഥാനത്തിലെ ആത്മീയാചാര്യനായ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം.