ചന്ദ്രതാൽ ജലനീലിമയിൽ
₹250.00 ₹212.00
15% off
In stock
₹250.00 ₹212.00
15% off
In stock
സിംലയ്ക്കടുത്തുള്ള കല്പയില്‍ കിന്നൗര്‍ കൈലാസത്തിലെ ഉഷഃപ്രഭാവത്തില്‍
സമാരംഭിക്കുന്ന യാത്ര, ചന്ദ്രതാല്‍ എന്ന
ഉയരങ്ങളുടെ പീഠഭൂമിയിലെ പ്രശാന്തസരസ്സിലെ അരുണസന്ധ്യയില്‍ അവസാനിക്കുന്നു.
കുന്‍സും പാസ്സിലെ ഹിമക്കാറ്റ്, കാസയില്‍
അപരാഹ്നത്തിലെ പൊടിമഴയില്‍ തെളിഞ്ഞ ഗംഭീരമായ മഴവില്ല്, സാങ്ഗ്ലാ എന്ന തണുത്ത ഗ്രാമത്തിലെ ഇരുള്‍പര്‍വ്വതവിതാനങ്ങള്‍, ചിത്കുള്‍ എന്ന ഉന്നതപര്‍വ്വതഗ്രാമത്തിലെ ഹിമപ്രഭാതം, ആയിരത്താണ്ട് പുരാതനമായ
‘ഹിമാലയത്തിലെ അജന്ത’ എന്നു പ്രസിദ്ധമായ ടാബോ ബുദ്ധാശ്രമത്തിലെ മൗനം, ലാങ്‌സയിലെ ഹിമനിരകളിലെ ബുദ്ധപ്രകാശം, ഹിക്കിമില്‍
ഉയരങ്ങളില്‍ ഒറ്റപ്പെട്ട തപാലാഫീസും അസാധാരണ ജീവിതാനുഭവങ്ങളും.
ലാഹുള്‍-സ്പിതി ഹിമഗിരിസാനുക്കളിലെ ജീവിതത്തിലേക്കും
പ്രകൃതിയിലേക്കുമുള്ള അസാധാരണമായ യാത്രയുടെ സൂക്ഷ്മവും
കാവ്യാത്മകവുമായ അവതരണം.