ചാണക്യസൂത്രങ്ങൾ
₹170.00 ₹136.00 20% off
In stock
ധാർമികജീവിതത്തിലേക്കുള്ള സൂത്രവാക്യങ്ങൾ
ഡോ. രാധാകൃഷ്ണൻ ശിവൻ
നയതന്ത്രജ്ഞൻ, നിയമജ്ഞൻ, ദാർശനികൻ, സാമ്പത്തിക വിദഗ്ധൻ എന്നീ നിലകളിലെല്ലാം നിത്യസ്മരണീയനായ മഹാമനീഷിയാണ് ചാണക്യൻ. നാനാവിഷയങ്ങളിലുള്ള ആ ആചാര്യ ശ്രേഷ്ഠന്റെ അവഗാഹവും അതിലൂടെ ചിന്തകൾക്കു സിദ്ധമായ മൂർച്ചയും ഗരിമയും ‘അർഥശാസ്ത്ര’ത്തിലെന്നപോലെ സന്നിഹിതമാണ് ‘ചാണക്യസൂത്ര’ത്തിലും. രാഷ്ടനീതിസാരത്തിനൊപ്പം ധർമാനുസൃതമായ ജീവിതത്തിനുള്ള കല്പനകളുമാണ് ഇതിന്റെ പ്രതിപാദ്യം. ജീവനലക്ഷ്യം, ആദർശകുടുംബം, ബാലബോധനം, ഈശ്വരചിന്ത, ഭരണാധിപരുടെ ഗുണങ്ങൾ, അധികാരസ്ഥാപനങ്ങളുടെ പ്രാധാന്യം, പൗരന്റെ കർത്തവ്യങ്ങൾ, നഗരാസൂത്രണം തുടങ്ങി, ഇതിലെ ഉപദേശപാഠങ്ങൾ ഏതു ദേശത്തിനും ഏതു കാലത്തിനും അനുപേക്ഷണീയമാണ്. ‘അല്പാക്ഷര’മെങ്കിലും അസന്ദിഗ്ധമായി നീതിമാർഗത്തെ ചൂണ്ടിക്കാണിക്കുന്ന ഈ സൂത്രങ്ങൾ, അർഥവ്യാപ്തികൊണ്ട് ബൃഹദാഖ്യാനങ്ങളെയും അതിശയിക്കുന്നു. സൂത്രം – സൂത്രാർഥം – വ്യാഖ്യാനം എന്ന രീതിയിൽ രചിക്കപ്പെട്ടിരിക്കുന്ന ‘ചാണക്യസൂതങ്ങൾ’, സമാനാർഥം ഉത്പാദിപ്പിക്കുന്ന മറ്റു ഗ്രന്ഥവചനങ്ങളോട് മുഖ്യസൂത്രങ്ങളെ താരതമ്യം ചെയ്യുക എന്ന അപൂർവതയ്ക്കും സാക്ഷ്യമേകുന്നു.