Description
ആഗ്രയിലെ താജ്മഹല്‍ പൈതൃക ഇടനാഴി, ഛത്തീസ്ഗഢിലെ നക്‌സല്‍ ഇടനാഴി, ചമ്പലിലെ കൊള്ളക്കാരുടെ ഇടനാഴി എന്നിവിടങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെ സംഭവബഹുലമായ അനുഭവങ്ങളുടെ ഓര്‍മ്മകള്‍. ഉത്തരേന്ത്യയിലെ ഈ സാഹസികയത്‌നത്തെ പുരാവസ്തുവെന്ന സാങ്കേതികവിഷയവും ക്ഷേത്ര പുനരുദ്ധാരണമെന്ന സങ്കീര്‍ണ്ണവിഷയവും ഉള്‍പ്പെടുത്തി
ഹൃദ്യമായ ഭാഷയില്‍ ലളിതമായ ശൈലിയില്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ഇന്ത്യയെന്ന വിശാലരാഷ്ട്രത്തിലെ സുപ്രധാനമായ മൂന്നു പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച ഒരു പുരാവസ്തുഗവേഷകന്റെ അനുഭവവിവരണം.




