സെല്ലുലോയ്ഡ് സ്വപ്നാടകന്
₹400.00 ₹320.00 20% off
In stock
ചെറിയ ബജറ്റിലുള്ള ചെറിയ ചിത്രങ്ങള്‍ ചെയ്യാനാണ് പലപ്പോഴും ചില അടുത്ത സുഹൃത്തുക്കള്‍ വരുന്നത്. അപ്പോഴൊക്കെയും ഞാന്‍ ആലോചിക്കുന്നത് നടീനടന്മാരുടെ കാര്യമല്ല. അര്‍ഹിക്കുന്ന പ്രതിഫലം കൊടുക്കാന്‍ കഴിയില്ല എന്നറിയാം, എന്നാലും ക്യാമറാമാനായി ബാബു കൂടെ വേണം എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരിക്കും… മികച്ച പ്രതിഫലം കിട്ടാവുന്ന ക്യാമറാവര്ക്കൊന്നും ബാബുവിനെ ഏല്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ‘തമ്പി’ എന്നു വിളിച്ച് കൂടെ കൊണ്ടുനടന്നിരുന്ന ആ പയ്യന് ഇപ്പോഴും എന്റെ കൂടെയുണ്ട്, മനസ്സിലുണ്ട്.
-എം.ടി. വാസുദേവന്‍ നായര്‍
മലയാളത്തിലെ സമാന്തരസിനിമകളുടെയും കമേഴ്സ്യല്‍ സിനിമകളുടെയും ചരിത്രപരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ക്യാമറാമാന് രാമചന്ദ്രബാബു എഴുതിയ ഓര്‍മകളുടെ പുസ്തകമാണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുമ്പോള്ത്തന്നെ ഏറെ ശ്രദ്ധ നേടിയ ഈ അനുഭവക്കുറിപ്പുകള്‍ മലയാളത്തിലെ നാഴികക്കല്ലുകളായ പല സിനിമകളോടൊപ്പം ആ കാലത്തിന്റെയും സര്‍ഗാത്മക ചരിത്രരേഖയാണ്.